കറുകച്ചാല്‍ : ജീവന് രക്ഷാസമിതിയുടെ സഹായ പട്ടികയില്‍ ഉള്‍പ്പെട്ട കറുകച്ചാല്‍ ശാന്തിപുരം അമ്പന്കുഴിയില് ബിജുവിന്റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടന്നു. സഹോദരന് എ.കെ. ശശിയാണ് വൃക്കദാനം ചെയ്തത്. പഞ്ചായത്തിലെ ജനങ്ങള്‍ നല്കിയ സംഭാവന തുകയില്‍ നിന്നും ജീവന് രക്ഷാസമിതി ബിജുവിനു വാഗ്ദാനം ചെയ്ത ഏഴു ലക്ഷം രൂപ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കണ്‍വീനര്‍ കെ.പി ബാലഗോപാലന് നായര്‍ അറിയിച്ചു. 2014 നവംബര്‍ 16 ന് മൂന്ന് ജീവനുകളെ പ്രതീക്ഷകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജീവന് രക്ഷാസമിതിയുടെ നേതൃത്വത്തില്‍ നടത്തിയത്. 25 ലക്ഷം രൂപയായിരുന്നു. എന്നാല്‍ അന്ന് അഞ്ചു മണിക്കൂര്‍കൊണ്ട് ലഭിച്ചത് 36 ലക്ഷം രൂപയായിരുന്നു. ഇരുവൃക്കകളും പൂര്‍ണ്ണമായി തകരാറിലായ ചെണ്ടമേള വാദ്യകലാകാരനായ ചമ്പക്കര ഇല്ലത്തേറത്ത് സനല്‍കുമാര്‍, വെല്‍ഡിംഗ് തൊഴിലാളിയായ ചമ്പക്കര കാക്കനാടു പുത്തന്‍പുരയ്ക്കല്‍ ശ്രീകുമാര്‍ എന്നിവര്‍ക്കും വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. അതേസമയം ശ്രീകുമാറിന് എട്ടുമാസങ്ങള്‍ക്കു മുന്‍പ് ഓപ്പറേഷന് തീയതി വരെ നിശ്ചയിച്ചു കാത്തിരിക്കുന്നതിനിടയിലാണ് മരണത്തിനു കീഴടങ്ങിയത്. സനല്‍ കുമാറിനു വൃക്ക ലഭിക്കാത്തതിനാല്‍ ഓപ്പറേഷന് നടത്താന്‍ കഴിഞ്ഞിട്ടില്ല. ഡയാലിസസ് നടത്തിയാണ് ജീവന് നിലനിര്‍ത്തിയിരിക്കുന്നത് മെഡിക്കല്‍ കോളേജിലും, കിഡ്നി ഫൗണ്ടേഷനിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: