പരപ്പനങ്ങാടി: ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എട്ടിന് ദേശീയതലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകള്ക്കുനല്കിയ ഉറപ്പ് പാലിക്കാത്തതിലും, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലും, സ്വകാര്യവല്ക്കരിക്കുന്നതിനുമെതിരെയാണ് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന് ശേഷം റെയില്‍വെ സ്റ്റേഷന് പരിസരത്ത് നടക്കുന്ന ധര്‍ണ്ണ സംസ്ഥാന ട്രഷറര്‍ കെ.അജിത്ത് ഉദ്ഘാടനം ചെയ്യും.
താനൂര്‍ ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് മുഖ്യപ്രഭാഷണം നടത്തി, പി.മോഹനന്, വി.ഹരിദാസന്, എല്‍.സതീഷ്, എന്‍.അച്ചുതന്‍കുട്ടി, കെ.പി.പ്രകാശന്, വി.എന്‍.രാജേഷ്, പി.കണക്കറായ്, ദേവുണ്ണി, എ.വി.അജയന്,എന്‍.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: