ഒറ്റപ്പാലം: ജനകീയനായ കവിയുടെ സ്മാരകം ജനകീയ സര്‍ക്കാരുകളുടെ അവഗണനയില്‍ ചക്രശ്വാസം വലിക്കുന്നു. ിശ്വമഹാകവി കുഞ്ചന്‍ നമ്പ്യാരോടും ജന്മഗൃഹത്തോടും, തുള്ളല്‍ പ്രസ്ഥാനത്തോടുമുള്ള അവഗണനയുടെ കഥക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാവര്‍ഷവും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ സര്ക്കാര്ുന്ന നാലുലക്ഷം രൂപയുടെ ആവര്‍ത്തന ഗ്രാന്റാണ് ഭരണസമിതിയുടെ ഏക സര്‍ക്കാര്‍ സഹായം. കുഞ്ചന്‍ ദിനം, വിദ്യാരംഭം, തനതു പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങി ആവശ്യങ്ങള്‍ അനവധിയാണ് ഇതിനൊന്നും പണമില്ലാതെ ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലാണ് സ്മാരകം.
1976ല്‍ കലക്കത്തു ഭവനത്തിലെ പത്തായപ്പുരയുടെ നിലംപതിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന് കിള്ളിക്കുറുശ്ശിമംഗലത്തെത്തുകയും സ്മാരകത്തെ ദേശീയ സ്മാരകമാക്കി മാറ്റുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് രണ്ടു വര്‍ഷത്തിനുശേഷമാണ് സ്മാരകം സര്‍ക്കാര്‍ ഏറ്റെടുത്തത്. മുന്‍ റഷ്യന്‍ അംബാസഡര്‍ ആയിരുന്ന കെ.പി.എസ്. മേനോന് ചെയര്‍മാനും, കവി പി.ടി. നരേന്ദ്രമേനോന് സെക്രട്ടറിയുമായിരുന്നു. സര്‍ക്കാര്‍ നോമിനി കമ്മിറ്റിളുടെ നേതൃത്വത്തിലുള്ള ഭരണസമിതികളില്‍ രാഷ്ട്രീയ വടംവലി സ്മാരകത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുകയാണ്.
1978ല്‍ കലക്കത്ത് കുടുംബം നല്കിയ 52 സെന്റ് സ്ഥലത്താണ് മഹാകവിയുടെ ജന്മഗൃഹവും പത്തായപ്പുരയും കലാപീഠവും പ്രവര്‍ത്തിക്കുന്നത്. വികസനപരമായ മുന്നേറ്റതിനു സ്മാരകത്തിനു പുതിയ സ്ഥലം കണ്ടത്തേണ്ടതുണ്ട്. സ്മാരകത്തിനു പടിഞ്ഞാറു ഭാഗത്തുള്ള 80 സെന്റ് സ്ഥലം നല്കാന് ഉടമ തയാറാണെന്നു കഴിഞ്ഞ ഭരണസമിതി സര്‍ക്കാറിനെ അറിയിച്ചിട്ടും ധനവകുപ്പു കനിഞ്ഞില്ല. കലാവിഷയങ്ങളിലെ അധ്യാപകരെല്ലാം താത്കാലിക ജീവനക്കാരാണ്.
2008 ല്‍ അന്നത്തെ സര്‍ക്കര്‍ 50 ലക്ഷം ചെലവില്‍ സ്മാരകത്തില്‍ കലാപീഠം സ്ഥാപിച്ചെങ്കിലും പിന്നീടു വന്ന സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. വേണ്ടത്ര ക്ലാസ് മുറികളൊ സര്‍ക്കാറിന്റെ സ്ഥിരം സാമ്പത്തിക സഹായമോ ലഭിക്കാതെ കുഞ്ചന്‍ സ്മാരക കലാപീഠം തുടങ്ങിയതെങ്കിലും സംരംഭം സ്മാരകത്തിനു പുതു ജീവന് നല്കി. കുഞ്ചന്റെ പൈതൃകം തേടിയെത്തുന്ന വിരലിലെണ്ണാവുന്ന ഭാഷാ പ്രേമികളില്‍നിന്നു സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിനും തുള്ളല്‍, കര്‍ണ്ണാടക സംഗീതം, മൃദംഗം, മോഹിനിയാട്ടം എന്നീ കലാവിഷയങ്ങളില്‍ നൂറു കണക്കിനു കുട്ടികളാണ് കലാപഠനം പകരാനും ഇത് സഹായകരമായി. ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്ക് ശമ്പളയിനത്തില്‍ തന്നെ പ്രതിവര്‍ഷം 17 ലക്ഷം വേണം. തനതു പ്രവര്‍ത്തനങ്ങള്‍ക്ക് വേറെയും. സര്‍ക്കാര്‍ നല്കുന്നതാകട്ടെ വെറും നാലുലക്ഷവും.പ്രതിവര്‍ഷം 25 ലക്ഷം രൂപയായി ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നോമിനി കമ്മിറ്റികളുടെ ഭരണത്തില്‍ സ്മാരകം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷ ഭാഷാപ്രേമികള്ക്കില്ല. പലപ്പോഴും കമ്മിറ്റി യോഗങ്ങളില്‍ പലപ്പോഴും കോറം തികയാറു പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: