അരിസോണ: ഗ്രൂപ്പ് ബിയിലെ ആദ്യ കളിയില്‍ ഹെയ്തിയെ തോല്‍പ്പിച്ച പെറുവിന് രണ്ടാമങ്കത്തില്‍ ഇക്വഡോറിനെ കീഴടക്കാനായാല്‍ ക്വാര്‍ട്ടര്‍ ഉറപ്പ്. അവസാന അങ്കത്തില്‍ ബ്രസീലിനു മുന്നിലേക്കു ചെല്ലുമ്പോഴേക്കും മുന്നോട്ടുള്ള ടിക്കറ്റ് ഉറപ്പാക്കാണം അവര്‍ക്ക്. ഇക്വഡോറിനും പ്രതീക്ഷകളേറെ. ഗ്രൂപ്പിലെ കരുത്തരായ ബ്രസീലിനെ തളച്ച ടീമിന്, പെറുവിനെയും ഹെയ്തിയെയും മറികടക്കാനായാല്‍ മുന്നോട്ടുള്ള പാത സുഗമം. ഇന്ത്യന്‍ സമയം നാളെ രാവിലെ ഏഴരയ്ക്കാണ് മത്സരം.
കോപ്പയില്‍ പെറുവിനാണ് മുന്‍തൂക്കം പതിനൊന്നു തവണ മുഖാമുഖമെത്തിയിട്ടുള്ളതില് എട്ടു തവണയും ജയം പെറുവിനൊപ്പം നിന്നു. രണ്ട് കളികള്‍ സമനിലയിലായപ്പോള്‍, ഒരെണ്ണം ഇക്വഡോറിന്റെ പക്ഷത്ത്. കഴിഞ്ഞ അഞ്ചു കളികളില്‍ ഒരു ജയം മാത്രമേ ഇക്വഡോറിന്റെ അക്കൗണ്ടിലുള്ളു. രണ്ടെണ്ണം വീതം സമനില, തോല്‍വി. എന്നാല്‍, പെറു മൂന്നില്‍ ജയം കണ്ടു. ഒരു തോല്‍വി, സമനില. അവസാനം കളിച്ച മൂന്നിലും ജയം പെറുവിന്.
രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയെന്ന റെക്കോഡുള്ള പൗലോ ഗ്വരേരൊയുടെ സ്കോറിങ് മികവാണ് പെറുവിനു തുണ. മധ്യനിരയിലും മുന്നേറ്റത്തിലുമായി കളിക്കുന്ന വലന്‍സിയ സഹോദരന്മാര്, അന്റോണിയോയും ഇന്നറുമാണ് ഇക്വഡോറിന്റെ കരുത്ത്. മുന്നേറ്റത്തില്‍ ജാവിയര്‍ അയോവിയുടെ പ്രകടനവും നിര്‍ണായകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: