പത്തനംതിട്ട: ബി ജെ പി നേതാവും നിയുക്ത എം എല്‍ എ യുമായ ഒ.രാജഗോപാലിന് ജില്ലയില്ഉജ്വല സ്വീകരണം. ഒ. രാജഗോപാല്‍ നയിച്ചെത്തിയ വിജയ യാത്രയെ ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തു ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അടൂരിലേക്ക് ആനയിച്ചു.
അടൂര്‍ കെ.എസ് ആര് ടി സി കോര്‍ണറില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് ഉത്തരവാദിത്വമില്ലെന്നാണ് ചുരുങ്ങിയ ദിവസത്തെ ഭരണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി എന്നീവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ജനതയ്ക്ക് അനൂകൂലമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ എ.കെ.ആന്റണിയുടെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരേ ജനങ്ങള്‍ നല്കിയ മറുപടിയാണ് എന്‍ഡിഎയ്ക്ക് ലഭിച്ച മികച്ച വോട്ടിങ് ശതമാനം. കേരളത്തില്‍ യുഡിഎഫ് തകരുകയാണെന്നും നിയമസഭയില്‍ പല പ്രദേശിക കക്ഷികള്‍ക്കും പ്രാതിനിധ്യം ഇല്ലാതായതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
അടൂരിലെത്തിച്ചേര്ന്ന ഒ.രാജഗോപാലിനെ ബിജെപി ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ താമരമാല അണിയിച്ച് സ്വീകരിച്ചു. കൂറ്റന്‍ പുഷ്പഹാരം അണിയിച്ചാണ് അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വരവേറ്റത്.
സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച ഒ.രാജഗോപാല്‍ മതേതരത്വംപ്രസംഗിക്കുന്ന സിപിഎം നേമത്ത് അറിയപ്പെടുന്ന മുസ്ലിം തീവ്രവാദ സംഘടനകളുമായി കൈകോര്‍ത്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ രാജാക്കന്മാരായ യുഡിഎഫിനും അക്രമികളായ എല്‍ഡിഎഫിനും പകരം ജനങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും ഒരു രാഷ്ട്രീയ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വക്താവ് വി.വിരാജേഷ്, ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ട്രഷറര്‍ കെ.ആര്.പ്രതാപ ചന്ദ്രവര്‍മ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്, ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി,ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് കെ.പത്മകുമാര്‍.ബി ജെ പി സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍, ജില്ലാ ഭാരവാഹികളായ പി.ആര്.ഷാജി, കെ.കെ.ശശി, പ്രസാദ് എന്‍.ഭാസ്ക്കര്‍ ,വി എസ്.ഹരീഷ് ചന്ദ്രന്, എ.കെ.സുരേഷ്, അജിത് പുല്ലാട് ,മണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി ജില്ലാ കമ്മിറ്റിയ്ക്കുവേണ്ടി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, സംസ്ഥാന കമ്മിറ്റി അംഗം ടി.ആര്.അജിത്കുമാര്‍, ബിഡിജെഎസിന് വേണ്ടി ജില്ലാ പ്രസിഡന്റ് കെ.പത്മകുമാര്‍, ജെഎസ്എസ് ജില്ലാ സെക്രട്ടറി ഇ.കെ.ഗോപാലന്, എല്‍ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണന്, പിഎസ്പി ജില്ലാ ചെയര്മാന് ഉണ്ണികൃഷ്ണന്‍നായര്‍, ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയ്ക്കു വേണ്ടി പിആര്‍.മോഹന്‍ദാസ്, ബിജെപി റാന്നിനിയോജകമണ്ഡലം കമ്മിറ്റിയ്ക്കുവേണ്ടി അനോജ് കുമാര്‍, ബിജെപി തിരുവല്ല നിയോജകണമ്ഡലം കമ്മിറ്റിയ്ക്കുവേണ്ടി വിനോദ് തിരുമൂലപുരം, ബിജെപി കോന്നി നിയോജകമണ്ഡലം കമ്മിറ്റിയ്ക്കുവേണ്ടി മനോജ് കുമാര്‍, ബിജെപി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയ്ക്കുവേണ്ടി ബി.കൃഷ്ണകുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി പള്ളിക്കല്‍ രാജന്, വിഎച്ച്പിയ്ക്കുവേണ്ടി പ്രൊഫ.എന്‍.ആര്.നായര്‍, അഖിലഭാരത പൂര്‍വ്വ സൈനിക പരിഷത്തിന് വേണ്ടി രാധാകൃഷ്ണന് പുന്നയ്ക്കാട് എന്നിവര്സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: