തിരുവല്ല: കുട്ടികള്‍ എത്താത്തതിനെ തുടര്‍ന്ന് നാടുമുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ച് പൂട്ടുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമാവുകയാണ് കാവുംഭാഗം എല്‍പിഎസ്.ഇത്തവണ 87 നവാഗതരാണ് ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് എത്തിയത്.മുന്‍കാലങ്ങളില്‍ മികച്ച വിദ്യാഭ്യാസ നിലവാരവും വിവിധ മേഖലകളുടെ നൈപുണ്യവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതകളും അദ്ധ്യാപകരുടെ കുറവും വലിയ രീതിയില്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട് .വിവിധ ക്യാസുകളിലായി 420 വിദ്യാര്‍ത്ഥികള്‍ എത്തുന്ന സ്കൂളില്‍ ആകെ പന്ത്രണ്ട് ക്ലാസ് റൂമുകള്‍ മാത്രമെ അനുവദിച്ചിട്ടുള്ളു. സ്ഥല പരിമിതി മൂലം ഒന്നാം ക്ലാസില്‍ വന്ന കുട്ടികളെ രണ്ട് ഡിവിഷനായി തിരിച്ചിരിക്കുകയാണ് ഒരുക്ലാസില്‍ 43 ,44 എന്നിങ്ങനെയാണ് ഡിവിഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.കൂടുതല്‍ ക്ലാസ് റൂമുകള്‍ അനുവധിക്കണമെന്ന് പിടിഎയും നാട്ടുകാരും ആവശ്യപ്പെട്ടങ്കിലും ജനപ്രതിനിധികള്‍ അടക്കം ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടല്ല.കഴിഞ്ഞ അദ്ധ്യായന വര്‍ഷം എംഎല്‍എ ഫണ്ടില്‍ നിന്ന് സ്കൂളിന് ആകെ അനുവദിച്ചത് ഒരു കമ്പ്യൂട്ടര്‍ മാത്രമാണ്.മാലിന്യ സംസ്കരണം മാണ് സ്കൂള്‍ നേരിടുന്ന് മറ്റൊരു വെല്ലുവിളി. പലപ്പോഴും മാലിന്യങ്ങള്‍ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും വീടുകളില്‍ കൊണ്ടുപോയി സംസ്കരിക്കുന്ന അവസ്ഥയിലാണ്.മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും സാമ്പത്തിക സ്ഥിതി മോശമായ കുട്ടികള്‍ക്ക് യൂണിഫോം നല്‍കിയത് അദ്ധ്യാപകരും ജീവനക്കാരും നല്കിയ തുകകൊണ്ടാണ്. പരാതീനതകള്‍ക്കിടയിലും മികച്ച വിജയമാണ് ഓരോവര്‍ഷവും സ്കൂള്‍ നേടുന്നത്.അര്‍പ്പണ ബോധമുള്ള ഒരുകൂട്ടം അദ്ധ്യാപകരും എന്തിനും പിന്തുണയേകുന്ന പിടിഎയും നല്ലവരായ നാട്ടുകാരുമാണ് ഈ വിജയത്തിന് പിന്നില്‍.ഇന്നലെ നടന്ന പ്രവേശനോത്സവം മാര്‍ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷന്‍ കെ.വര്‍ഗീസ്,സ്കൂള്‍ പ്രധാന അദ്ധ്യാപിക നാന്‍സി ടീച്ചര്‍ കൗണ്‍സിലര്‍മാര്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: