കല്‍പ്പറ്റ : ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള തൊഴില്‍-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സിവില്‍ സ്റ്റേഷനിലെ എപിജെ അബ്ദുല്കലാംമെമോറിയല്ഹാളില്ചേര്ന്നു. മഴക്കാലപൂര്‍വശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണം വാര്‍ഡുതലസമിതികള്‍ ഇനിയുംയോഗം ചേരാത്തപഞ്ചായത്തുകളും നഗരസഭകളും മേയ് 31ന് യോഗംചേരണം. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തോടൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനസംഘടനകള്‍ എന്നിവയെയെല്ലാം പങ്കാളികളാക്കണം. ആദിവാസി കോളനികളിലും തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന വീടുകളുടെ സമീപവും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. അന്യസംസ്ഥാനതൊഴിലാളികള്കൂട്ടായും അല്ലാതെയും താമസിക്കുന്ന സ്ഥലങ്ങളിലും ശുചീകരണംനടത്തണം.
തെരഞ്ഞെടുപ്പായതിനാല്‍ മഴക്കാലത്തിനുമുമ്പ് നടത്തേണ്ടിയിരുന്ന പരിസര ശുചീകരണവും മാലിന്യ സംസ്കരണവും വേണ്ട രീതിയില്‍ നടന്നിട്ടില്ല. മഴ ശക്തിപ്പെടുന്നതോടെ പകര്‍ച്ചവ്യാധികളും മറ്റു പല വിധ രോഗങ്ങളും വരാനിടയുണ്ട്. മഴക്കാലരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ്രപധാനമാണ് ശുചീകരണം. തദ്ദേശ സ്വയംഭരണവകുപ്പും ആരോഗ്യവകുപ്പുംചേര്ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തണം. ശുചീകരണവും ബോധവത്കരണമാണ്. ശുചീകരണപ്രവര്ത്തനങ്ങ ള്‍ ജൂണ്‍ 12വരെ നീണ്ടുനില്‍ക്കും. ബോധവത്കരണത്തിനായി ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനംപൂര്ണമായും ഉപയോഗിക്കണം. സര്‍ക്കാര്‍ ആശുപത്രികളും പിഎച്ച്സികളും ഇതിനായി സജ്ജമാക്കണം. ആവശ്യത്തിന് മരുന്ന് സംഭരിച്ച് വെക്കണം. ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെഏകോപനം നടത്തണം. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്‍കൈയെടുത്ത് നടത്തിയ ഓര്‍മമരം പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു.
ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ജില്ലാ മെഡിക്കല്ഓഫീസര്(ആരോഗ്യം) ഡോ.ആശാദേവി പറഞ്ഞു. ഈവര്‍ഷം ഇതുവരെ 64 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് 2013ല്‍ 50, 2014ല്‍ 44, 2015ല്‍ 157 എന്നിങ്ങനെയായിരുന്നു. ഡെങ്കിപ്പനിയുടെ വൈറസ് പരത്തുന്ന കൊതുകുകള്‍ പ്ലാസ്റ്റിക് കൂടുകളില്‍ ഒരു തുള്ളി വെള്ളത്തില്നിന്നുപോലും മുട്ടയിട്ടുപെരുകും. അതിനാല്‍ പ്ലാസ്റ്റിക് കൂടുകള്‍ പുറത്ത് വലിച്ചെറിയരുത്.
അക്യൂട്ട് ഡയേറിയ ഡിസീസ് (എ.ഡി.ഡി) 5,304 കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് മുന്‍ വര്‍ഷങ്ങളില്‍ 2013ല്‍ 10094, 2014ല്‍ 13106, 2015ല്‍ 12462 എന്നിങ്ങനെയായിരുന്നു. ഭക്ഷ്യവിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്. ഈ വര്‍ഷം കുരങ്ങുപനി ഒമ്പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആര്‍ക്കും ജീവഹാനിയുണ്ടായില്ല. ഇതുപോലെ എലിപ്പനിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട രോഗമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായി എലിപ്പനിക്കെതിരായ ഗുളിക കഴിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. ലാബ്, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ആംബുലന്‍സ് യൂനിറ്റുകള്‍, ഒ.ആര്.എസ് കിറ്റുകള്‍ എന്നിവ തയാറാണ്. ഏറ്റവും പ്രധാനം കൊതുകു നശീകരണമാണ്. ഇതിന് എല്ലാ വകുപ്പുകളുടെയും പ്രത്യേകിച്ച് സേവനം അത്യാവശ്യമാണെന്നും ഡി.എം.ഒ പറഞ്ഞു. മഴക്കാലത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമായി നടത്തി നല്‍കണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. യോഗത്തില്‍ എംഎല് എമാരായ സി.കെ.ശശീന്ദ്രന്, ഒ.ആര്.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, വിവിധ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: