നെയ്യാറ്റിന്‍കര: ആവേശത്തിരയിളക്കി നെയ്യാറ്റിന്‍കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പുഞ്ചക്കരി സുരേന്ദ്രന്റെ വാഹന പര്യടനത്തിന് തുടക്കമായി. നെയ്യാറ്റിന്‍ക
നെയ്യാറ്റിന്‍കര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പുഞ്ചക്കരി സുരേന്ദ്രന്‍ നെയ്യാറ്റിന്‍കര ടൗണില്‍ വാഹന പ്രചാരണം നടത്തുന്നു
രയില്‍ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്‍ ആദ്യശിവ പ്രതിഷ്ഠ നടത്തിയ അരുവിപുറത്തു നിന്നാരംഭിച്ച പര്യടനം നെയ്യാറ്റിന്‍കര ടൗണ്‍ എര്യ പൂര്‍ത്തിയാക്കി. മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് 13ന് വാഹന പര്യടനത്തിന് സമാപനം കുറിക്കും. നൂറ്കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് പര്യടനം. പര്യടനത്തിന് നല്‍കുന്ന സ്വീകരണ ചടങ്ങുകളില്‍ ശിങ്കാരിമേളവും മറ്റ് കലാപരിപാടികളുമായാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: