കോന്നി: രാഷ്ട്രീയം സാധാരണകാര്‍ക്കും ദളിതര്‍ക്കും പ്രയോജനം ചെയ്യുന്നതാകണമെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എം.പി പറഞ്ഞു. കോന്നിയില്എന്ഡിഎ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കേരളത്തില്‍ രാഷ്ട്രീയ അരാജകത്വമാണ് നടക്കുന്നത്.ക്രമസമാധാനം തകര്‍ന്നിരിക്കുന്നു. പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ മാതാവിനെ കണ്ടു.സ്ഥലം എം എല്‍എയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ ഉന്നയിക്കുന്നത്. മകളുടെ കൊലയാളികളെ കണ്ടെത്താന്‍ സിബി ഐ അന്വഷണം വേണമെന്നാണ് മാതാവിന്റെ ആവശ്യം. അതിനോട് പൂര്‍ണ്ണണായും യോജിക്കുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യുടെ നിര്‍ദ്ദേശപ്രകാരമാണ് ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചതെന്നും ലേഖി വ്യക്തമാക്കി. കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടത് ആവശ്യമാണെന്നും മീനാക്ഷി ലേഖി എം.പി പറഞ്ഞു.
കാര്‍ഗീല്‍ മഞ്ഞ് മലകളില്‍ രാജ്യത്തിനായി പോരാടിയപ്പോള്‍ അതിനെതിരെ കൊടിപിടിച്ചവരാണ് ഏറെയുമെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ് മേജര്‍ രവി പറഞ്ഞു. എന്നാല്‍ അതില്‍ ബിജെപിയുടെ കൊടി കണ്ടില്ല.ദേശസ്നേഹിയായ പ്രധാന മന്ത്രി രാജ്യത്തെ അഭിമാനത്തോടെ നയിക്കുന്നു. മരിച്ചവരെക്കാള്‍ കൊന്നവര്‍ക്ക് നീതി ലഭ്യമാക്കാനാണ് ചിലരുടെ ശ്രമം. ഇതിനെതിരെ ലോകസഭയില്‍ ബില്ല് പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ ജി.മനോജ് അദ്ധ്യക്ഷതവഹിച്ചു.ഇലക്ഷന് കമ്മറ്റി ചെയര്‍മാന്‍വി.കെ.ഗോപിനാഥന്,ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍,വൈസ് പ്രസിഡന്റ് വി.എസ് ഹരീഷ് ചന്ദ്രന്,റോയികുഴിക്കാംതടം ,ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി സോമനാഥന്,എം.റ്റി മനോഹരന്,സി.കെ.നന്ദകുമാര്‍,പി.വി,ബോസ്, മിനി ഹരികുമാര്‍,എന്നിവര്‍ സംസാരിച്ചുയോഗത്തിന് മുന്‍പായി എലിയറയ്ക്കല്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: