പത്തനംതിട്ട: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പത്തനംതിട്ടയില്‍ എത്തും. എന്‍ ഡി എ ആറന്മുള നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് രാജ്നാഥ് സിംഗ് എത്തുന്നത്. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പകല്‍ മൂന്നിനാണ് പൊതു സമ്മേളനം ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷനായിരിക്കുന്ന യോഗത്തില്‍ അഡ്വ: രാജന് ബാബൂ, കെ.ആര് പ്രതാപചന്ദ്ര വര്‍മ്മ ,എല്‍ മനോഹരന് അഡ്വ മാത്യു പി തോമസ് ‘ കെ പത്മകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. എല്‍ ഡി എ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്മാന് ഡി സുരേന്ദ്രന് സ്വാഗതവും ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് പി ആര് മോഹന്‍ദാസ് നന്ദിയും പറയും
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ തയ്യാറാക്കിയിട്ടുണ്ട്. ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നുള്ളവരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. റാന്നി പെരുനാട് ഹെലിപ്പാടിലിറങ്ങിയാണ് രാജ്നാഥ് സിംഗ് പത്തനംതിട്ടയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: