മാനന്തവാടി : തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തില്‍നിന്നും മരംമുറിച്ച് കടത്തിയ പ്രതിക്ക് ഒന്നര വര്‍ഷം തടവുംആയിരം രൂപപിഴയും ശിക്ഷ വിധിച്ചു. കോറോം കുന്നുമ്മല്‍ നിസാം അലി(22) എന്നയാള്‍ക്കാണ് മാനന്തവാടി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നൗഷാദ് അലി ശിക്ഷ വിധിച്ചത്. 2006ല്‍ തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തില്‍പ്പെട്ട ദാസനക്ക സെക്ഷനില്‍നിന്നാണ് മരംമുറിച്ച് കടത്തിയത്. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ്വാര്ഡന് ടി.രാജന്, ഡെപ്യൂട്ടിറെയ്ഞ്ചര് കൃഷ്ണദാസ്, ഫോറസ്റ്റ് ഓഫീസര്‍മാരായ വിനോദ്കുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: