മാനന്തവാടി : മാറാട് കൂട്ടകൊല സംബന്ധിച്ച കേ സ് സിബിഐ അന്വേഷിക്കുന്നത് ഇടതുവലതു മുന്നണികള്‍ ഭയത്തോടെയാണ് കാണുന്നതെന്ന് ഹിന്ദുഐക്യവേദി.
സംഭവത്തിന്റെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. മാറാട് കൂട്ടകൊല സിബിഐ അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി ആരംഭത്തില്‍തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ കേരളം ഭരിച്ച ഇരുമുന്നണികളും ഘടകക്ഷികളും സിബിഐ അന്വേഷണത്തെ എതിര്‍ക്കുകയും വേട്ടക്കാരുടെ കൂടെ നില്‍ക്കുകയുമാണ് ചെയ്തതെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.
മാനന്തവാടിയില്‍ നടന്ന മാറാട് അനുസ്മരണ യോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ അദ്ധ്യക്ഷനുമായ സി.പി.വിജയന് മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡന്റ് രാധാകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ മാനന്തവാടി, സംഘടന സെക്രട്ടറി ബാലന്, താലൂക്ക് സെക്രട്ടറി ദേവദാസന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: