കല്‍പ്പറ്റ : കടുത്ത വരള്‍ച്ച നേരിടുന്നവര്‍ക്ക് ദുരിതാശ്വാസ ധനസഹായവും കുടിവെള്ളമില്ലാത്ത കോളനികളില്‍ കുടിവെള്ളവും അടിയന്തരമായി എത്തിക്കുന്നതിനുള്ള സംവിധാനം അധികൃതര്‍ ഒരുക്കണമെന്ന് കേരള ആദിവാസി സംഘം കല്‍പ്പറ്റ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു.
വേനല്‍ചൂട് കടുത്തതോടെ ആദിവാസി കോളനികളില്‍ കുടിവെള്ളക്ഷാമവും പട്ടിണിയും നേരിടുകൊണ്ടിരിക്കുകയാണ് ചൂടിന്റെ കാഠ്യന്യത്താല്‍ പണി എടുക്കുന്നതിനും സാധിക്കുന്നില്ല. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. കണ്വെന്ഷന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. പൊന്നു ഉദ്ഘാടനം ചെയ്തു. ബിജെപി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് പി.കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സദാനന്ദന്, പാലേരി രാമന്, പി.ആര്.വിജയന്, ബാബു പടിഞ്ഞാറത്തറ, സുബ്രമണ്യന്‍, എന്‍.വി.മോഹന ന്, സിന്ധു നിടുങ്ങോട്, ഇരുമട്ടൂര്‍ കുഞ്ഞാമന്, ചന്ദ്രന്, ഉഷ വെള്ളന്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: