മാനന്തവാടി : മെയ് പതിനാറിന് നടക്കുന്നനിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വനവാസികളും പട്ടികജാതി വിഭാഗങ്ങളും എന്‍ഡിഎ സഖ്യത്തോടൊപ്പം അണിനിരക്കുമെന്ന് ഭാരതീയ പട്ടിജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.കെ.പ്രേമന് അഭിപ്രായപ്പെട്ടു. കേരള ആദിവാസിസംഘം വയനാട് ജില്ലാ പ്രവര്‍ത്തക കണ്വെഷന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി മാറിമാറി ഭരിച്ച ഇടത്വലത് മുന്നണികള്‍ ആദിവാസിവിഭാഗത്തെ മോഹനവാഗ്ദാനങ്ങള്‍ നല്കി കൂടെ നിര്‍ത്തി വഞ്ചിക്കുകയായിരുന്നു. ഇവരുടെ ആദിവസി വഞ്ചനയ്ക്ക് ഏറ്റവും കൂടുതല്‍ ഇരയായ വ്യക്തിയാണ് സി.കെ. ജാനു. ഇടത് വലത് മുന്നണികള്‍ ജാഥയ്ക്ക് ആളെ കൂട്ടാനും വോട്ടുചെയ്യാനുംമാത്രമുളള അടിമകളായിട്ടാണ് ആദിവാസികളെ കാണുന്നതെന്നുംഈ വഞ്ചനക്കെതിരെ പ്രതികരിക്കാന്‍ ആദിവാസി സമൂഹം എന്ഡിഎയ്ക്കൊപ്പംഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനന്തവാടി എന്‍എസ്എസ് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ആദിവാസിസംഘംമണ്ഡലം പ്രസിഡന്റ് കൊല്ലിയില്രാജന് അധ്യക്ഷത വഹിച്ചു.
ജില്ലാപ്രസിഡന്റ് പാലേരി രാമന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.പൊന്നു, നന്ദകുമാര്‍, സാബു, ചന്ദ്രന് കൈപ്പാട്ട്, സുബ്രമണ്യന്‍, ഇരുമട്ടൂര്കുഞ്ഞാമന്, മഞ്ഞോട്ട് ചന്തു, പി.രാമനുണ്ണി, അരീക്കരചന്തു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: