പൊഴുതന : പൊഴുതന പഞ്ചായത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വെന്ഷന് വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സദാനന്ദനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദേഹം പ്രവര്‍ത്തകരോട് അഹ്വാനം ചെയ്തു. എം.കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു.
ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് മണിയപ്പന്, മണ്ഡലം സെക്രട്ടറി സുകുമാരന്‍, ടി.കെ.സുരേഷ്, കെ.സദാനന്ദന്, ആര്. ചന്ദ്രന്, യു.തിലകന്, എം.പി.രാമന്, എന്‍.കേളു, ഒ.എം.മഞ്ജുനാഥ്, സന്ധ്യ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്, കെ.ജയരാജ്, സി.എം.രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: