കല്‍പ്പറ്റ : അടിയന്തരാവസ്ഥ തടവുക്കാരുടെ കണ്‍വെന്‍ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചു. കല്‍പ്പറ്റയില്‍ ചേര്‍ന്ന അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവരുടെ സംഘടനയായ അസോസിയേഷന്റെ കണ്‍വെന്‍ഷനിലാണ് നിയമസഭതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കെ.സദാനന്ദന്, കെ.മോഹന്‍ദാസ്, സി.കെ.ജാനു എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി ആര്.മോഹനന് ഉദ്ഘാടനം ചെയ്തു. എന്‍ഡി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അടിയന്തരാവസ്ഥ തടവുക്കാരുടെ സ്ക്വാഡ് പ്രവര്‍ത്തനം നടത്തും. യോഗത്തില്‍ ജില്ലാപ്രസിഡന്റ് ഇ.കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രാജേന്ദ്ര പ്രസാദ്, വിശ്വഹിന്ദുപരിഷത്ത് ജില്ലാവൈസ്പ്രസിഡന്റ് കെ. എന്‍.സുകുമാരന്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് കെ.ശങ്കരന്, സി.എ.കുഞ്ഞിരാമന്, ഇ.ആര്.സാരംഗപാണി, ഇ. ആര്.വിജയകുമാരന്‍, വി.പി. പ്രേമചന്ദ്രന്, വി. രഘുവീരന്, കവിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: