കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ കൃഷി – പരിസ്ഥിതി പുനരുജ്ജീവനത്തിന് മുന്‍ഗണന നല്‍കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തിരഞ്ഞെ ടുപ്പില്‍ പരിസ്ഥിതി മുഖ്യ അജണ്ടയായില്ലെങ്കില് കബനീതടത്തില്‍ നിന്നാരംഭിച്ച മരുവത്ക്കരണം നാടിനെയാകെ വിഴുങ്ങി മനുഷ്യന് അതിജീവിക്കാന്‍ കഴിയാത്ത ദുരന്തഭൂമിയാക്കി വയനാടിനെ മാറ്റുമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസന ചര്‍ച്ചകള്‍ വിമാനത്താവളം, റെയില്‍വേ, ചുരം ബദല്‍ റോഡ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ താരതമ്യേന അപ്രസക്ത വിഷയങ്ങളില്‍ അഭിരമിക്കുന്നതും ആള്‍ക്കൂട്ടങ്ങളുടെ പൈങ്കിളി മനസ്സിനെ ഉത്തേജിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതും മാത്രമാണ്. കര്‍ഷകര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരുടെ ദുരിതങ്ങളെക്കുറിച്ചും പ്രശ്ന പരിഹാരത്തെകുറിച്ചും ബോധപൂര്‍വ്വമായ മൗനം പാലിക്കുകയാണ് രാഷ്ര്ടീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും. തകര്‍ന്നു തരിപ്പണമായ വയനാടന്‍ കാര്‍ഷിക വ്യവസ്ഥയുടേയും നാശത്തിന്റെ നെല്ലിപ്പടിയിലെത്തി നില്ക്കുന്ന പരിസ്ഥിതിത്തകര്ച്ചയുടേയും പുനരുജ്ജീവനത്തെക്കുറിച്ചും വംശനാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രങ്ങളുടെ അതിജീവനത്തെക്കുറിച്ചും മൗനം പാലിക്കുന്നത് വഞ്ചനയും കാപട്യവുമാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ അന്തിയുറങ്ങാന്‍ കൂരയോ ഇല്ലാത്ത തോട്ടം തൊഴിലാളികളും സ്വന്തം പൈതൃക ഭൂമിയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളുമടക്കം 50,000 ഭൂരഹിതരായ കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. വിദേശ കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന 65000 ഏക്കര്‍ അനധികൃത ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യാന്‍ മാറിമാറി വരുന്ന സ ര്ക്കാറുകളും അതിനായി ശ്രമിക്കാന്‍ രാഷ്ര്ടീയപ്പാര്‍ട്ടികളും സന്നദ്ധരായിട്ടില്ല. വയനാട്ടില്‍ അവശേഷിച്ച വനഭൂമിയില്‍ ആദിവാസികളെ കൈയേറാന്‍ പ്രേരിപ്പിക്കുകയാണ് പാര്‍ട്ടികള്‍ ചെയ്തത്. ഇതിനുപിന്നി ല്‍ ഗൂഢാലോചനയും ഒത്തുകളിയും ജനവഞ്ചനയുമുണ്ട്.
വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിക്കുള്ള ഒറ്റമൂലി ടൂറിസമാണെന്ന മൂഢവിശ്വാസത്തിലാണെല്ലാവരും. പരിസ്ഥിതിത്തകര്ച്ച മൂലം കൃഷി മാത്രമല്ല ടൂറിസവും വന്‍തകര്‍ച്ച നേരിടുകയാണ്. പച്ചപ്പും തണുപ്പും നഷ്ടപ്പെട്ട് ഉഷ്ണത്തില്‍ വെന്തുരുകുന്ന വയനാടിനെ സഞ്ചാരികള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വയനാടിന്റെ ദുര്‍ഗ്ഗതിക്ക് കാരണമായ അനധികൃത മണലൂറ്റല്‍, കുന്നിടിക്കല്‍, നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തല്‍, നിയമവിരുദ്ധ കരിങ്കല്‍ ക്വാറികള്‍, വന്‍തോതിലുള്ള മരം മുറിക്കല്‍, ബഹുനില കെട്ടിട നിര്മ്മാണനിയന്ത്രണത്തെ അട്ടിമറിക്കല്‍ എന്നിവയ്ക്കൊക്കെ ഉദ്യോഗസ്ഥരും രാഷ്ര്ടീയ നേതാക്കളുമടങ്ങിയ മാഫിയകളാണ് ഉത്തരവാദികള്‍. മിക്ക ജനപ്രതിനിധികളും ഇതില്‍ പങ്കാളികളാണ്. വയനാടിനെ കശാപ്പുചെയ്തതിന്റെ പാപക്കറ ഇവരുടെ കൈകളിലുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഗളചേ്ഛദം ചെയ്യുവാനും തുരങ്കംവെക്കാനും മതസംഘടനകള്‍ക്കൊപ്പം ഇവരും മുന്‍പന്തിയിലുണ്ടായിരുന്നു.
രൂക്ഷമായ വന്യജീവിശല്ല്യത്തിന് പരിഹാരമുണ്ടാകുന്നതിനായി ചെറുവിരലനക്കാ ന് ജില്ലയിലെ ജനപ്രതിനിധികളും സര്‍ക്കാറുകളും പാര്ട്ടികളുംതയ്യാറായിട്ടില്ല. നിരവധി ക ര്‍ഷകരുടെയും വന്യജീവികളുടേയുംമരണത്തിനും കോടിക്കണക്കിനുരൂപയുടെ നാശനഷ്ടത്തിനും ഇടയാക്കിയ ഈ ജീവല്‍പ്രശ്നം വികസന ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുമില്ല.
ജില്ലയിലെ വനഭൂമിയുടെ മൂന്നിലൊന്നു വരുന്ന തേക്ക്-യൂക്കലിപ്റ്റ്സ്-അക്കേഷ്യാത്തോട്ടങ്ങള് വെട്ടിമാറ്റി സ്വാഭാവികവനങ്ങളാക്കി മാറ്റിയാ ല്‍ ലഭിക്കുന്ന അനേകായിരം കോടിരൂപ വയനാടിന്റെ സുസ്ഥിരവികസനത്തിനും വന-പരിസ്ഥിതി പുനരുജ്ജീവനത്തിനും ഉപയോഗിക്കാവുന്നതാണ്. 1957ലെ ഇഎംഎസ് മ ന്ത്രിസഭ തുടങ്ങിവെച്ച ഏക വിളത്തോട്ടങ്ങള്‍ വയനാടി നെ മുടിക്കുന്നതില്വഹിച്ച പ ങ്ക് കുപ്രസിദ്ധമാണ്. സംസ്ഥാനത്തിന് മുഴുവന്‍ ആവശ്യമായ വിഷരഹിത-രാസവളമുക്ത പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും കൃഷിചെയ്യാന്‍ ജില്ലയ്ക്കു കഴിയും. പ്രതിവര്‍ഷം 5000 കോടിരൂപയുടെ ചക്കയും മാങ്ങയും വയനാട്ടില്‍ പാഴായിപോകുന്നതായി കണക്കാക്കപ്പെടുന്നു. വയനാടന്‍ കാ ര്ഷികോല്പ്പന്നങ്ങള്ക്ക് ഭൗമസൂചികാപദവി ലഭ്യമാക്കാനും വിഷരഹിതപച്ചക്കറിയുടെ ഹബ്ബാക്കിമാറ്റാനും ചക്കയും മാങ്ങയും വരുമാനമാര്‍ഗ്ഗമാക്കി മാറ്റാനും പഴവര്‍ഗ്ഗ മരങ്ങളുടേയും മറ്റുമരങ്ങളുടേയും കൃഷിയെ പ്രോത്സാഹിപ്പിക്കാനും കബനീതടങ്ങളില് ഹരിത കവചമുണ്ടാക്കാനും മുന്തിയപരിഗണനയുള്ളവികസനമാണ് വയനാടിനു വേണ്ടതെന്നും സമിതി ഭാരവാഹികള്അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന സ്ഥാനാര്‍ഥികള്‍ക്കായി ജനം തങ്ങളുടെ വോട്ടവകാശംവിനിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, വൈസ് പ്രസിഡന്റ് എം.ഗംഗാധരന്, ഖജാന്‍ജി പി.കെ.ഹസ്സന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: