ബത്തേരി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.ജാനുവിന്റെ ഫ്ലക്സ്ബോര്‍ഡ് നശിപ്പിച്ചതായി പരാതി. ബത്തേരി മുന്‍സിപ്പാലിറ്റിയിലെ ആറാംമൈ ല്‍ തിരഞ്ഞെടുപ്പ്കമ്മിറ്റി ഓഫീസിന്മുന്നില്‍ സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിക്കപെട്ടത. ബുധനാഴ്ച രാത്രിയാണ് എന്‍ഡിഎ സ്ഥാര്‍ത്ഥി സി. കെ.ജാനുവിന്റെ തിരഞ്ഞെടുപ്പ് ഫഌക്സ്ബോര്‍ഡ് നശിപ്പിക്കപെട്ടത്. വ്യാഴാഴ്ച്ച പ്രവര്‍ത്തനം ആരംഭി്ക്കാനിരുന്ന ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിക്കപെട്ടത്. സ്ഥാനാര്‍ത്ഥിയുടെ തലഭാഗം മുറിച്ച നിലയിലാണ് പോസ്റ്ററുള്ളത്. സംഭവത്തില്‍ എന്‍ഡിഎ നേതാക്കള്‍ ബത്തേരി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പോസ്റ്റര്‍ നശിപ്പിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
വെളളമുണ്ട : എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വെളളമുണ്ട പഞ്ചായത്തിലെ മൊതക്കര മാനിവയലില്‍ സ്ഥാപിച്ച പ്രചരണബോര്ഡുകളാണ് നശിപ്പിച്ചത്.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു വേളയിലും ഈഭാഗത്ത് വ്യാപകമായി ബിജെപിയുടെ പ്രചരണസാമഗ്രികള്‍ നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ശക്തമാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: