ബത്തേരി : ദേശീയജനാധിപത്യസഖ്യം സ്ഥാനാര് ത്ഥി സി.കെ.ജാനുവിന്റെ സാന്നിദ്ധ്യത്താല്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ ത്തേരി നിയോജകമണ്ഡലത്തിലെമത്സരം ഇക്കുറി തീ പാറും. സിറ്റിംഗ്എംഎല് എ ഐ.സി.ബാലകൃഷ്ണ നും എല്‍ഡിഎഫ് സ്ഥാനാര് ത്ഥി രുഗ്മിണിസുബ്രഹ്മണ്യ നും ജാനുവിന്റെ സാന്നി ദ്ധ്യം ആഘാതമേല്പ്പിച്ചുകഴിഞ്ഞതായാണ് മുന്നണികളുടെ ഒന്നാംഘട്ട പ്രച രണ പ്രവര്‍ത്തനങ്ങളില്‍ നി ന്നും മനസിലാക്കന്‍ കഴിയുന്നത്.
സി.കെ.ജാനുവിന് കെട്ടിവെക്കാനുള്ള ജാമ്യതുക ഗോത്രമഹാസഭയാണ് നല്‍കിയത്. ഊരുകൂട്ടങ്ങളില്നിന്നും വനവാസികളില്‍ നിന്നും സമാഹരിച്ച തുകയാണ് സി.കെ.ജാനുവിന് ജാമ്യതുകയായി നല്‍കിയത്. ജാനു നേതൃ ത്വം നല് കിയ ആദിവാസി ഭൂ സമരകേന്ദ്രമായ മുത്തങ്ങയു ള്‍പ്പെടുന്ന ബത്തേരി നിയമസഭ മണ്ഡലത്തില്‍ ഇത്തവണ മാറ്റങ്ങള്‍ സംഭവിക്കുമെന്നുതന്നെയാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ഗോത്രാചാരപ്രകാരമുള്ള പൂജാവിധികള്ക്കൊടുവിലാണ് സി.കെ.ജാനു പത്രികസമര്‍പ്പിച്ചത്. ഗോത്രമൂപ്പന് ചന്ദ്രന് കാര്യമ്പാടിയാണ് ഗോത്രാചാരങ്ങ ള്‍ക്ക് നേതൃത്വം നല്‍കിയത്.
ബത്തേരിയിലെ പരമ്പരാഗത എല്‍ഡിഎഫ്-യുഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാ ന് ജാനു എന്ന സമരനായികക്ക് കഴിഞ്ഞു. ജാനുവിന്റെ രണ്ടാംഘട്ട പ്രചാരണം ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ്- യുഡിഎഫ് കക്ഷികള്‍ അങ്കലാപ്പിലാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കല്‍പ്പറ്റയില്‍ നടന്ന പ്രകടനത്തില്‍ നൂറ്കണക്കിന് ഗോത്രാംഗങ്ങളാണ് അണിനിരന്നത്. ഗോത്രവിശ്വാസം മുറുകെ പിടിച്ചുള്ള ജാനുവിന്റെ പ്രവര്‍ത്തനത്തിന് കരുത്തേകുകയാണ് ജില്ലയിലെ ഗോത്രകുലമൊന്നാകെ.
ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച് ആദിവാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് സി.കെ.ജാനു പറയുന്നു. കിടപ്പാടത്തിനും അന്നത്തിനും വെള്ളത്തിനുംവേണ്ടി വനവാസികള്‍ നരകിക്കുന്നു. ഇടത്-വലതു മുന്നണികളുടെ കാപട്യം തിരിച്ചറിഞ്ഞ് അവര്‍ എന്നെ വിജയിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ബത്തേരി മണ്ഡലത്തിലെ പരമ്പരാഗത എല്‍ഡിഎഫ് -യുഡിഎഫ് വനവാസി മേഖലകളില്‍ വന്‍ വരവേല്‍പ്പാണ് ജാനുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചുജയിച്ച ഐ.സി.ബാലകൃഷ്ണന് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2011 വരെ തവിഞ്ഞാല്‍ ഡിവിഷനെ പ്രതിനീധികരിച്ച് ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. ഇതിനിടെ 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായും അദ്ദേഹം ചുമതലയേറ്റു. ടെലഫോണ്‍ അഡൈ്വസറി അംഗം, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണന് എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ ഇ.എ.ശങ്കരനെ 7583 വോട്ടിനാണ് തോല്‍പ്പിച്ചത്. ഐ.സി.ബാലകൃഷ്ണന് 7150 9 വോട്ട്നേടിയപ്പോള് ഇ.എ. ശങ്കരന് 63926 വോട്ട് നേടി.
പൂതാടി വാകേരി കക്കടത്ത് സുബ്രഹ്മണ്യന്റെ ഭാര്യ രുക്മിണിയാണ് ബത്തേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. മഹിളാ അസോസിയേഷനിലൂടെ പൊതുരംഗത്ത് എത്തിയ 34കാരിയായ രുക്മിണി നിലവില്‍ സംഘടനയുടെ ജില്ലാ ട്രഷററും പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാണ്. 2007-10 കാലയളവിലും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 മുതല്‍ രണ്ട്വര്‍ഷം പട്ടികവര്‍ഗ കമ്മീഷന് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത്ത്, രഞ്ജിനി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
മാനന്തവാടി തൃശിലേരി ചെക്കോട്ട് അടിയ കോളനിയിലെ കരിയന്റെ മകളാണ് 46കാരിയായ ജാനു. 1994ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയില്‍നിന്നുള്ള ആദിവാസി വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ഭൂരാഹിത്യം, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്കി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ 2003 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 19 വരെ നടന്ന ഭൂസമരമാണ് ഇതില്‍ പ്രധാനം. 2001ല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ 48 ദിവസം നീണ്ട കുടില്കെട്ട് സമരത്തിനു പിന്നാലെ 2002ല്‍ രൂപീകരിച്ച ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മുത്തങ്ങ സമരം. ജാനകി എന്ന ഉത്തരേന്ത്യന്‍ ബാലിക ജാനുവിന്റെ ദത്തുപുത്രിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: