ബത്തേരി : നിയമ സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ ജനാധിപത്യസഖ്യം സ്ഥാപിച്ച കട്ടൗട്ടുകളുംബോര്ഡുകളും രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുന്നതില്‍ ബി.ജെ.പി ബത്തേരി നഗര സഭാകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എന്‍ഡിഎ സ്ഥാനാര് ത്ഥിയുടെ ചിത്രം വികൃതമാക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ദ്വിമുന്നണി രാഷ്ട്രീയത്തിന് ദേശീയ ജനാധിപത്യ സഖ്യം ശക്തമായ വെല്ലുവിളിയായി മാറുന്നു എന്നതിന്റെ തെളിവാണ്തെരഞ്ഞെടുപ്പ് പ്രചാ രണോപാധികളോട് കാണിക്കുന്ന ഈഅസഹിഷ്ണതയെന്നും യോഗം വിലയിരുത്തി.പോസ്റ്ററുകളും മറ്റും നശിപ്പിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.പി.കെ.ദീനദയാല്‍ അദ്ധ്യക്ഷനായി. പത്മനാഭന് പഴുപ്പത്തൂര്‍, വിനോദ് മണിച്ചിറ, സുധീഷ് ചെതലയം,സജിതാ ഹരിദാസ്, കെ.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: