ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചക്കമേളക്ക് തുടക്കമായി. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആകാശവാണി, കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്, നബാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ മലപ്പട്ടം ടെക്നീഷ്യന്‍സ് ആന്റ് ഫാര്‍മേഴ്സ് കോ-ഓഡിനേഷന്‍ സൊസൈറ്റിയാണ് ചക്കമേള സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ ചക്ക കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനവും വിവിധ തരം മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധയിനം പ്ലാവിന് തൈകളുടെയും ചക്കകളുടെയും മറ്റ് ഫലവര്‍ഗങ്ങളുടെയും പ്രദര്‍ശവും വില്‍പ്പനയും പരിപാടിയില്‍ നടന്നു. ജൈവ കര്‍ഷകരെയും ചക്ക ഉല്‍പ്പന്ന നിര്‍മ്മാതാക്കളെയും മയ്യില്‍ കൃഷി ഓഫീസറെയും പരിപാടിയില്‍ ആദരിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ കെ.ഒ.സ്വപ്ന, നബാര്‍ഡ് ഡിജിഎംഎസ് എസ് നാഗേഷ്, ദേശാഭിമാനി കണ്ണൂര്‍ മാനേജര്‍ സജീവ് കൃഷ്ണന്, ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ബാലചന്ദ്രന്, കണ്ണൂര്‍ പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി.ശശി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: