കോഴിക്കോട്: ഒ.വി. വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്കാരം മെയ് 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനിയില്‍ അരങ്ങേറും. റാസ്ബെറിയും കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തൃക്കരിപ്പൂരിലെ കെ.എം.കെ. കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസത്തിന് നാടകാവിഷ്കാരം നല്‍കിയത്. സംവിധാനം ദിപന്‍ ശിവരാമന് നിര്‍വഹിച്ചിരിക്കുന്നു. തൃക്കരിപ്പൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ അവതരിപ്പിച്ച് വിജയം കൈവരിച്ച നാടകമാണ് കോഴിക്കോട് എത്തുന്നത്. നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന നാടകം കലയെ തിരിച്ചുപിടിക്കാനുള്ള ഉദ്യമമാണിതെന്ന് ഡോ. ജയകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ. രാജേഷ്, ആരിഫ് ഷാ എസ്, ഹരികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേന വെബ്സൈറ്റ് വഴി ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക എസ്.വി. മെഹജൂബ്- 8281278582, ഇ. രാജേഷ്- 9496161832 ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: