കൊച്ചി: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതുമാസം പ്രായമുള്ള ആലിയ ഫാത്തിമയെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീം ഇന്നു രാവിലെ സന്ദര്‍ശിക്കും. രാവിലെ 10. 30 നാണ് ജഡ്ജി ആലിയ ഫാത്തിമയെ കാണാന്‍ ആശുപത്രിയിലെത്തുന്നത്.
ഹൈക്കോടതി മുന്കൈയെടുത്തതിനെത്തുടര്ന്നാണ് ആലിയ ഫാത്തിമയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞത്. സര്‍ജറി കഴിഞ്ഞ് മൂന്ന് ആഴ്ചകള്‍ ആലിയ ഫാത്തിമ വിജയകരമായി പിന്നിട്ട സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ചിലെ ജസ്റ്റീസ് അബ്ദുള്‍ റഹീം സന്ദര്‍ശനത്തിന് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: