പൂച്ചാക്കല്‍: കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തീരദേശനിവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നു. പാണാവള്ളി പഞ്ചായത്തിലെ പൂച്ചാക്കല്‍ ജെട്ടിയുടെ പരിസരത്ത് താമസിക്കുന്ന സ്ത്രീകളാണ് പോളിങ് ബൂത്തിലേക്കില്ലെന്ന് സൂചിപ്പിച്ച് പോസ്റ്ററുകള്‍ പതിച്ചത്.
വേമ്പനാട്ട് കായല്‍ തീരപ്രദേശങ്ങളായ കരീത്തറ, ശ്രീകണ്ടേശ്വരം, ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളം ലഭിക്കാത്തത്. ഓരുവെള്ളം കയറി കിണറുകളും കുളങ്ങളും ഉപയോഗശൂന്യമായിരിക്കുകയാണ്.
പ്രദേശവാസികള്‍ വളളങ്ങളില്‍ മറുകരയിലെത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ വാഹനത്തില്‍ ശുദ്ധജലമെത്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും കിട്ടാതായി.
ജപ്പാന് കുടിവെള്ള പൈപ്പുകള്‍ മേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലം ലഭിക്കാത്ത അവസ്ഥയാണ്. പലതവണ അധികൃതക്ക് നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇടതു വലത്് മുന്നണികള്‍ക്ക് വോട്ടില്ലായെന്ന പോസ്റ്ററുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പതിച്ചത്.
മിനി പ്രകാശന്, ശാന്തകുമാരി, സാലിബാബു, രാജേശ്വരി അരവിന്ദന്, അനിത തങ്കച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: