കോഴിക്കോട്: ആദര്‍ശത്തിന്റെ പൊന്‍പ്രഭ കൊണ്ട് ഓരോ പ്രവര്‍ത്തകനും വഴികാട്ടിയായ മാതൃകാ നേതാവാണ് കെ.ജി. മാരാര്‍ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. ശ്രീശന് മാസ്റ്റര്‍ പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന മാരാര്‍ജി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ കണ്ടാല്‍ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത വ്യക്തിത്വമായിരുന്നു മാരാര്‍ജിയുടേത്. നിഷ്കളങ്കവും ലാളിത്യവും കൊണ്ട് ബിജെപി പ്രവര്‍ത്തകരില്‍ മാത്രമല്ല പൊതുസമൂഹത്തിന്റെ മനസ്സില്‍ പോലും സ്ഥാനം നേടിയ വ്യക്തിയാണ് കെ.ജി. മാരാര്‍. പൊതു പ്രവര്‍ത്തകര്‍ക്ക് മുഴുവനും മാതൃകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, പി. രമണിഭായി ജില്ലാ സെക്രട്ടറി പി.വി. അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: മാരാര്‍ജി യുടെ സ്വപ്നം ഈ തെരഞ്ഞെടുപ്പിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന് ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍ പറഞ്ഞു. അതിനായി കേരള ജനത സന്നദ്ധമായിരിക്കുകയാണ്: കൊയിലാണ്ടി ബി.ജെ.പി.മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാരാര്‍ജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബിജെപി മുന്‍സിപ്പാലിറ്റി സൗത്ത് കമ്മറ്റി അദ്ധ്യക്ഷന്‍ വി.കെ.മുകുന്ദന് അദ്ധ്യക്ഷനായിരുന്നു. വി.കെ.ജയന്, വി.കെ.സുരേഷ്, അഖില്‍ പന്തലായനി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: