പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാകുന്നു. എന്‍ഡിഎ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ കൊളപ്പേരി സുകുമാരന്‍ നായര്‍ ബഹുജനസമ്പര്‍ക്ക പരിപാടിയിലാണ് പ്രധാനമായും പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി ഇതിനകം പര്യടനം നടത്തിയ സ്ഥാനാര്‍ത്ഥിക്ക് വിവിധകേന്ദ്രങ്ങളില്‍ നിന്നുമായി ഒട്ടേറെ നിവേദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 35 വര്‍ഷമായി പേരാമ്പ്ര മണ്ഡലത്തെ കൈപിടിയിലൊതുക്കിയിരിക്കുന്ന എല്‍ഡിഎഫിനെതിരെ പ്രത്യേകിച്ചും സിപിഎമ്മിനെതിരെ ശക്തമായപ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കണ്വെന്ഷന് പോലും നടത്താന്‍ കഴിയാത്ത തരത്തില്‍ തല്ലിപിരിയുന്ന യുഡിഎഫിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. മണ്ഡലത്തിലെ വികസനമുരടിപ്പിനും പരിഹാരമുണ്ടാക്കുമെന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനവും ബിജെപി, ബിഡിജെഎസ് മറ്റു ഘടകകക്ഷി പ്രവര്‍ത്തകരുടെയും ചിട്ടയായ പ്രവര്‍ത്തനം മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കും അലോസരമുണ്ടാകുന്നതരത്തില് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: