ഇരിട്ടി: എടക്കാനം എല്‍ പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമവും പ്രായമായ പഴയകാല വിദ്യാര്‍ഥികളേയും അദ്ധ്യാപകരെയും ആദരിക്കല്‍ ചടങ്ങും നടന്നു. സ്കൂളില്‍ തയ്യാറാക്കിയ ചാലില്‍ രവീന്ദ്രന് ആന്റ് സി.ദിപിന് നഗറില്‍ നടന്ന പരിപാടി ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന് കൊമ്മേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയര്മാന് ആര്.വി. രാജന് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. ഗോവിന്ദന് മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു. എ.കെ. രാമദാസന് മാസ്റ്റര്‍, പി. കുട്ടിയപ്പ മാസ്റ്റര്‍, വി.പി. സതീശന്, സുരേഷ് സാബു , പി. നിധീഷ്, കെ.വി. ലളിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി ചെയര്മാന് സന്തോഷ് കൊയിറ്റി സ്വാഗതവും, കണ്‍വീനര്‍ പി. ബിജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പൂര്‍വ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനം നഗരസഭാ കൗണ്‍സിലര്‍ പി. ലത ഉദ്ഘാടനം ചെയ്തു. പി.കെ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. വടകര ജവഹര്‍ നവോദയാ വിദ്യാലയം പ്രിന്‍സിപ്പാള്‍ പി. കെ. നാരായണന് പൂര്‍വ അദ്ധ്യാപകരെ ആദരിച്ചു.വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം എം. ശ്രീനിവാസന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ സിനിമാ സംവിധായകന് സലിം അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. പി. അശോകന്, തോമസ് വര്‍ക്ഷീസ്, എം.പി. മനോഹരന്, യു.എം. ആനിസ് തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തുഇ. പി. ലത, സത്യന് കൊമ്മേരി, എ.ഗീത, എ.കെ. കരുണാകരന് മാസ്റ്റര്‍, വി. ബാലകൃഷ്ണന്, പി.പി. പ്രകാശന്, വി.കെ. ശിവദാസ്, ജികേഷ് മാറോളി, പി. സിന്ധു, യദുകൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: