ബത്തേരി : കഴിഞ്ഞ ദിവസം വിനായക ആശുപത്രിയില്‍ എത്തി ഡോക്ടറേയും ജീവനക്കാരേയും മര്‍ദ്ദിക്കുകയും ആശുപ്ത്രി ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തയാള്‍ക്കെതിരെ നിയമപരമായി നടപടിസ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജില്ലാഭാരവാഹികള്‍ പത്രസമ്മേഷനത്തില്‍ ആവശ്യപെട്ടു.നടപടിഉണ്ടാവാത്ത സാഹചര്യത്തില്‍ നാളെമുതല്‍ സംഘടനയുടെ നേതൃത്വത്തില്‍ ശകത്മായ സമരപരിപാടകള് സംഘടിപ്പിക്കുമെന്നും സംഭവത്തിലെ പ്രതി ആശുപത്രികളി്ല് നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന ആളാണന്നും ഭാരവാഹികളായ ഡോ.ഇ.പി.മോഹനന്,ഡോ.മധുസൂദനന്,ഡോ.സതീഷ് നായിക്ക് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: