കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനിടെ വ്യാപകമായ സംഘര്‍ഷം. നോര്‍ത്ത് 24 പര്‍ഗാനാസ്, ന്യൂടൗണ്‍ എന്നീ മേഖലകളിലാണ് സംഘര്‍ഷം.
നോര്‍ത്ത് 24 പര്‍ഗാനയിലെ ബീച്ച് പൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു വയസുള്ള കുട്ടിക്ക് പരിക്കേറ്റു. ന്യൂടൗണില്‍ സിപിഎം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ ജില്ലകളിലെ 49 മണ്ഡലങ്ങളിലാണ് ഇന്നു പോളിംഗ് നടക്കുന്നത്. ആദിവാസി ഗോത്രമേഖലകളിലാണ് തെരഞ്ഞെടുപ്പ്. 1,08,16,942 വോട്ടര്‍മാരില്‍ 52,24,395 പേര് സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: