ആലപ്പുഴ: മുന്നണിയിലെ തമ്മിലടിയും വിമത ഭീഷണയും മൂലം യുഡിഎഫും, എംഎല്‍എയ്ക്കെതിരായ കടുത്ത ജനരോഷം എല്‍ഡിഎഫിനെയും പ്രതിസന്ധിയിലാക്കുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറ്റം തുടരുകയാണ് എന്‍ഡിഎ. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു കുട്ടനാട്ടുകാരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
മണ്ഡലത്തിലാകെ ശക്തമായ പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. ഇരു മുന്നണികളെക്കാളും ഏറെ മുന്നിലായി കഴിഞ്ഞു എന്‍ഡിഎയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. യുഡിഎഫിന്റെ വര്‍ഗീയ പ്രചാരണവും, എല്‍ഡിഎഫിന്റെ പണക്കൊഴുപ്പും എന്‍ഡിഎ മറികടക്കുന്നത് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയാണ്. ഭവന സന്ദര്‍ശങ്ങളില്‍ ഊഷ്മള വരവേല്‍പ്പാണ് സുഭാഷ് വാസുവിന് ലഭിക്കുന്നത്.
കുടിവെള്ളം കിട്ടാനില്ലാത്തതും, യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും അടക്കമുള്ള വിഷയങ്ങള്‍ വോട്ടര്‍മാര്‍ സുഭാഷിന് മുന്നില്‍ കെട്ടഴിക്കുന്നു. ഇത്തവണ ഒരു മാറ്റം ഉറപ്പാണ്, അവര്‍ തലയില്‍ കൈവെച്ച് സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കുന്നു. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ തുടങ്ങിവെച്ച സാമൂഹ്യ പരിവര്‍ത്തനം കുട്ടനാട്ടില്‍ ഇടക്കാലത്ത് മന്ദീഭവിച്ചിരുന്നു. പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി വികസനം ഒതുങ്ങി. ഇത്തവണ അത് തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയുടെ പ്രവര്‍ത്തനം.
ഇന്നലെ നീലംപേരൂര്‍ പഞ്ചായത്തിലെ വാലടി, മുക്കോടി, ചേന്നങ്കരി പ്രദേശങ്ങളില്‍ ജനങ്ങളെ നേരില്‍ കണ്ട് സുഭാഷ് വാസു വോട്ടഭ്യര്‍ത്ഥിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ പോലും എന്‍ഡിഎയ്ക്ക് പ്രതീക്ഷയ്ക്കപ്പുറമുള്ള സ്വീകരണമാണ് ലഭിക്കുന്നത്. മൂന്നാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും. യുവാക്കളുടെ സ്ക്വാഡുകള്‍, മഹിളാ സ്ക്വാഡുകള്‍ തുടങ്ങി മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തമാണ് നടക്കുന്നത്. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കള്‍ കൂടി എത്തുന്നതോടെ പ്രചാരണം ആവേശ ക്കൊടുമുടിയിലാകും. കുട്ടനാട് നിയോജക മണ്ഡലം ചരിത്രത്തില്‍ ഇടം നേടുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: