ഒരു കോഴി ഒരുദിവസമിടുന്നത് കേവലം ഒരു മുട്ട. അടുത്തത് കിട്ടാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. കോഴി അടയിരുന്നാല്‍ മുട്ടക്കാലം പിന്നെയും വൈകും. അതിന് ചൈനക്കാര്‍ കണ്ടുപിടിച്ചതാണ് കൃത്രിമമുട്ട. ഒരുദിവസം എത്ര കോഴിമുട്ടവേണമെങ്കിലും ചൈനാക്കാരന് ഉണ്ടാക്കും. കഷ്ടിച്ച് അഞ്ച് മിനിട്ട് സമയം കൊടുത്താല്‍ മതി. ഒരു കാത്തിരിപ്പും വേണ്ട. കോഴിത്തീറ്റയും കോഴിക്കൂടും ഒന്നും വേണ്ടാത്ത ഒന്നാന്തരം കോഴിമുട്ട. മാസങ്ങളോളം സൂക്ഷിച്ചാലും മുട്ട ചീത്തയാവുകയുമില്ല.
ഐഡിയ ഒന്നാന്തരം.
വില തീരെ തുച്ഛം. ഗുണം അതിലേറെ തുച്ഛം. കഴിക്കുന്നവന്റെ ആരോഗ്യത്തിന്റെ കാര്യം പോക്കുതന്നെ!. എങ്കിലെന്താ, ചൈനയില്‍ തകൃതിയായി നടക്കുകയാണത്രെ ഈ മുട്ട നിര്‍മാണം. കൃത്രിമ മുട്ടകള്‍ ഇന്ത്യയിലേക്കും കടന്നുതുടങ്ങിയതായി പറയപ്പെടുന്നു.
ചൈനക്കാരന് മുട്ടയിടാന്‍ ഒരുപിടി രാസവസ്തുക്കള്‍ മതി. കാത്സ്യം കാര്‍ബണേറ്റ്, സോഡിയം അജിനേറ്റ്, കാത്സ്യം ക്ലോറൈഡ്, ജലാറ്റിന്‍, ഗ്ലൂക്കോ ലാക്ടോണ്‍ എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. ഇവയെല്ലാം കൂട്ടി ഒരുമുട്ട നിര്‍മിച്ചാലും കോഴിമുട്ടയുടെ ആറിലൊന്നുപോലും ചിലവ് വരില്ലെന്നാണ് മുട്ടക്കണക്കന്മാര് പറയുന്നത്. ചൈനയിലെ കറന്‍സിയാണ് യുവാന്‍. ഒരു കിലോ മുട്ടയ്ക്ക് അവിടെ 6.5 യുവാന്‍ വില. പക്ഷെ, ഒരു കിലോഗ്രാമിന് കേവലം 42 യുവാന്‍ മാത്രം വില വരുന്ന സോഡിയം അജിനേറ്റ് ഉണ്ടെങ്കില്‍ 150 കിലോഗ്രാം മുട്ട ഉണ്ടാക്കാമത്രെ. ഒരു കിലോ ചീനമുട്ടയ്ക്ക് കഷ്ടിച്ച് അരയുവാന്‍ മാത്രം.
കോഴിയുടെ മുട്ടയുമായി കാഴ്ചയില്‍ ചീനമുട്ടയ്ക്ക് വലിയ അന്തരമില്ല. യഥാര്‍ത്ഥ മുട്ടയേക്കാള്‍ തോടിന് അല്പം തിളക്കക്കൂടുതലുണ്ടാകും. പക്ഷേ തോടിന്റെ പ്രതലം കൂടുതല്‍ പരുക്കനായിരിക്കും. ജലാംശം ഏറെയുള്ളതിനാല്‍ ചീനമുട്ട കുലുക്കിയാല്‍ നല്ല ശബ്ദം കേള്‍ക്കും. കോഴിമുട്ട പൊട്ടിക്കുമ്പോള്‍ അനുഭവപ്പെടുന്ന പച്ചയിറച്ചിയുടെ നേരിയഗാനം അല്പം പോലും ഇതിന് ഉണ്ടാവില്ല. കോഴിമുട്ടയില്‍ മെല്ലെ മുട്ടിയാല്‍ കേള്‍ക്കുന്ന ഉറച്ച ശബ്ദവും ചീനമുട്ടയ്ക്കില്ല.
മുട്ടപൊട്ടിച്ച് അല്പം കഴിഞ്ഞാല്‍ മു്ട്ടയുടെ മഞ്ഞക്കരുവും വെളുത്ത ഭാഗവും കൂടിക്കലരുകയും ചെയ്യും. കാരണം രണ്ടും ഉണ്ടാക്കുന്നത് ഒരേ രാസവസ്തുകൊണ്ടാണ്. മഞ്ഞക്കരുവിന് നിറം വരുത്തുവാനും ഉറപ്പിക്കുവാനും ചില നിറങ്ങളും പശയുമൊക്കെ അധികമായി ചേര്‍ക്കുമെന്നുമാത്രം. ഒരുകാര്യം കൂടിയുണ്ട്.-മുട്ടപ്പൊരിക്കുന്നതിന് ചീനച്ചട്ടിയില്‍ പൊട്ടിച്ചൊഴിച്ചാല്‍ ചീനമുട്ടയുടെ മഞ്ഞക്കരു സ്വയം പൊട്ടിയൊലിച്ച് പരന്നുകൊള്ളും. സ്പൂണ്‍ വേണ്ട.
ഇനി ഒരുകാര്യം കൂടി ഓര്‍ക്കുക- ചീനമുട്ടയില് യാതൊരു പോഷകമൂല്യവുമില്ല. ഉള്ളത് ഒരുപിടി രാസവിഷങ്ങള്‍ മാത്രം. മുട്ടയ്ക്കുള്ളിലെ മിശ്രിതം കട്ടപിടിച്ചിരിക്കാനായി ചേര്‍ക്കുന്ന ഗ്ലൂക്കോ ലാക്ടോണ്‍ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നതില്‍ കേമന്‍.
മുട്ടത്തോട് നിര്‍മാണത്തിനുപയോഗിക്കുന്ന കാത്സ്യം ക്ലോറൈഡ് തലച്ചോര്‍, നാഡി വ്യവസ്ഥ, കരള്‍ എന്നിവയെ ദുഷിപ്പിക്കും. രക്തം ഉണ്ടാകാനുള്ള ശരീരത്തിന്റെ ശേഷിയെ നശിപ്പിക്കും. മുട്ട ചീത്തയാകാതെ മാസങ്ങള്‍ സൂക്ഷിക്കാന്‍ ചേര്‍ക്കുന്ന ബന്‍സോയിക് ആസിഡിന്റെ സംഭാവനകളും ഇതൊക്കെത്തന്നെ. കൂടുതലായി ഓര്മ നാശമുണ്ടാക്കുന്ന ഡിമന്‍ഷ്യ രോഗവും കിട്ടുമെന്നുമാത്രം. മുട്ടയുടെ വെള്ളയുടെ സ്നിഗ്ധത കളയാതെ സൂക്ഷിക്കുന്ന ആലവും രുചി നല്കുന്ന അമിനോ ആസിഡുമൊക്കെ കുഴപ്പക്കാരാണെന്ന് പ്രത്യേകം പറയാനില്ല. ഇനിയുമുണ്ട് നേരിയ അളവില്‍ ചേര്‍ക്കുന്ന മുട്ടക്കൂട്ടുകള്. അവയെല്ലാം തന്നെ ആരോഗ്യത്തെ ഹനിക്കുന്നവ. ചിലവ അര്‍ബുദ രോഗത്തിന് സാഹചര്യമൊരുക്കുന്നവ.
ചീനമുട്ട നിര്‍മിക്കുന്നതിനുള്ള മിശ്രിതം തയ്യാറാക്കി ഒഴിക്കുന്നതോടെയാണത്രെ നിര്‍മാണപരിപാടി തുടങ്ങുന്നത്. പിന്നെ അതില്‍ കാല്‍സ്യം ക്ലോറൈഡ് ദ്രാവകം ചേര്‍ത്തിളക്കും. ഇതൊക്കെ നല്ല മൂശയില്‍ ഒഴിച്ചാണ് ചെയ്യുക. മൂശ(മോള്‍ഡ്) ഉള്ളതിനാല്‍ എല്ലാ മുട്ടകളുടേയും വലിപ്പം ഒരുപോലെയായിരിക്കുകയും ചെയ്യും. മെഴുക്, ജിപ്സം, കാത്സ്യം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്താണ് മുട്ടത്തോട് നിര്‍മിച്ചെടുക്കുന്നത്. കാത്സ്യം ക്ലോറൈഡും നാരങ്ങാ മഞ്ഞ നിറമുള്ള രാസവസ്തുവുമാണ് മഞ്ഞക്കരുവിന്റെ പ്രധാന ചേരുവകള്‍.
ചൈനയില്‍ ഇത്തരം വ്യാജമുട്ടകള്‍ വ്യാപകമായി നിര്‍മിക്കപ്പെടുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയ്ക്ക് അടുത്ത വ്യാപാരബന്ധമുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളിലും അവ എത്തിക്കഴിഞ്ഞതായി സാമൂഹ്യ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ചീനമുട്ട നിര്‍മിക്കുന്ന വിധം വരെ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ഇന്ന് സുലഭം. ചീനക്കാരന്റെ വില കുറഞ്ഞ സാധനങ്ങളില്‍ കമ്പമുള്ള നമ്മുടെ നാട്ടുകാരെ തേടി തീര്‍ച്ചയായും ഈ മുട്ടകള്‍ എത്താതിരിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ. അതിനെ തുടക്കത്തിലെ തടഞ്ഞ് ഇല്ലാതാക്കാനുള്ള ആര്‍ജ്ജവം ബന്ധപ്പെട്ടവര്‍ കാണിച്ചില്ലെങ്കില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: