തിരുവനന്തപുരം: ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷനും കൂത്തുപറമ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.സദാനന്ദന് മാസ്റ്റര്‍ക്കു നേരെ കഴിഞ്ഞരാത്രി മാനന്തേരിയില്‍ വച്ചുണ്ടായ അക്രമം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ അസഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് എന്‍ടിയു ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍.
മാര്‍ക്സിസ്റ്റുകാര്‍ കവര്‍ന്നെടുത്ത മാസ്റ്ററുടെ ജീവന് ദൈവം തിരിച്ചുനല്‍കുകയായിരുന്നു. മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ ജീവിച്ചിരിക്കുന്ന ബലിദാനിയായ മാസ്റ്റര്‍ കൂത്തുപറമ്പില്‍ മത്സരിക്കുന്നത് സിപിഐഎമ്മിനെ വല്ലാതെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സദാനന്ദന് മാസ്റ്റര്‍ക്കു നേരെ ആക്രമം നടത്തിയത്. ജനാധിപത്യകേരളം ഒറ്റക്കെട്ടായി ഈ ആക്രമത്തിനെതിരെ പ്രതിഷേധിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: