ഏറ്റുമാനൂര്‍: നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി തങ്കപ്പന്റെ പോസ്റ്ററുകളും ഫഌക്സുകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം. ഏറ്റുമാനൂര്‍ ടൗണിലും മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുഭാഗത്തും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ഫഌക്സുകളുമാണ് നശിപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ ഇതുവരെ നേടിയിട്ടുള്ള മുന്‍തൂക്കത്തില്‍ അസഹിഷ്ണുതയുള്ളവരാണ് ഇത്തരം രാഷ്ട്രീയപരമായി അപക്വമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റും എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാനുമായ ആര്.ഗോപാലകൃഷ്ണന് നായര്‍ പറഞ്ഞു. പോസ്റ്ററുകളും ഫഌക്സുകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരായി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി കൊടുത്തു. വാഴൂര്‍: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍.മനോജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തിലുടെനീളം സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി.
ചിറക്കടവ്, വാഴൂര്‍, പഞ്ചായത്തുകളിലാണ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. പ്രചരണരംഗത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വന്‍ മുന്നേറ്റം നടത്തുന്നതില്‍ വിറപൂണ്ട സാമൂഹിക ദ്രോഹികള്‍ രാത്രികാലങ്ങളില്‍ നടത്തുന്ന ഇത്തരംപ്രവണതയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: