കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഎം നേതൃത്വത്തിന് പറ്റിയ അപാകതകള്‍ പതിനഞ്ച് സീറ്റുകളിലെങ്കിലും ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥി വന്നതിന്റെ അസ്വാരസ്യം ഉണ്ട്. പിണറായി വിജയന്റെ സന്ദര്‍ശനത്തോടെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മദ്യനയത്തെ സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന കാര്യം മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി പതിച്ചു നല്കിയതും, അഴിമതിയും, സോളാറുമടക്കമുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് യുഡിഎഫ് മദ്യനയം ഉയര്‍ത്തി കാണിക്കുന്നത്.
കെസിബിസി പോലുള്ള സംഘടനകള്‍ യുഡിഎഫിന് വോട്ടു ചെയ്യുന്നതിനുള്ള മറയാക്കി മദ്യനയത്തെ ഉപയോഗിക്കുകയാണ്. മദ്യനിരോധനം പ്രായോഗികമല്ലാത്ത കേരളത്തില്‍ മദ്യവര്‍ജ്ജനമാണ് വേണ്ടതെന്നും കെ.ആര് അരവിന്ദാക്ഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: