തലശ്ശേരി: ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണവും ചികിത്സയും തുടര്‍പരിചരണവും ലക്ഷ്യമിട്ടുള്ള ആരോഗ്യകിരണം മെഗാ ക്യാമ്പും ഹെല്‍ത്ത് മേളയും തലശ്ശേരി ബിഇഎംപി ഹയര്‍സെക്കണ്ടറി സ്കൂളില്‍ തലശ്ശേരി സബ് കലക്ടര്‍ നവജ്യോത് ഖോസ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എസ്.സിദ്ധാര്ത്ഥന് അധ്യക്ഷനായിരുന്നു.
തലശ്ശേരി ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ.രാജീവന്, ധര്‍മ്മടം പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ദില്‍നാഥ് കല്ലാട്ട്, തലശ്ശേരി സിഡിപിഒ സിസ്സിലിയാമ്മ, ബിഇഎംപി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ടി.നാപ്പിയര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ.എന്‍.അജയ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
ജില്ലാ ആര്എസിഎച്ച് ഓഫസര്‍ ഡോ.പി.എം.ജ്യോതി സ്വാഗതവും പിണറായി സിഎച്ച്സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ചാക്കോ നന്ദിയും പറഞ്ഞു.
മുന്നൂറോളം കുട്ടികളെ ക്യാമ്പില്‍ പരിശോധിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ പരിശോധനയും മരുന്നും ലഭ്യമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: