ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത്തിന് അണ്ടര്‍ 14 ക്ലബ് ക്രിക്കറ്റില്‍ സെഞ്ചുറി. ബെംഗളൂരു യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കുന്ന സമിത,് ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിനെതിരെ 125 റണ്‍സ് നേടി. ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സമിതിന്റെയും സഹതാരം പ്രത്യുഷിന്റെയും (143 നോട്ടൗട്ട്) മികവില്‍ ടീം 246 റണ്‍സിന്റെ വന്‍ ജയം നേടി. അണ്ടര്‍ 12, 14 വിഭാഗങ്ങളിലായി 35 ദിവസത്തിനിടെ 117 കളികളാണ് ടൈഗര്‍ കപ്പിന്റെ ഭാഗമായി അരങ്ങേറുന്നത്.
മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ സമിത് നേരത്തെയും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഗോപാലന് അണ്ടര്‍ 12 ക്രിക്കറ്റ് ചലഞ്ചില്‍ മികച്ച ബാറ്റ്സമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു സമിത്. മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂളിനായി കളിക്കുമ്പോള്‍ ടീമിനെ ജയിപ്പിച്ച മൂന്ന് അര്‍ധസെഞ്ചുറി (77 നോട്ടൗട്ട്, 93, 77) പ്രകടനങ്ങളാണ് സമിതിന് അവാര്‍ഡ് നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: