തിരുവല്ല: ജോസഫ് എം പുതുശ്ശേരിയുടെ സീറ്റ് വിഷയത്തില്‍ കാര്യത്തോട് അടുത്തപ്പോള്‍ കാല്മാറി നിലപാടെടുത്ത പിജെകുര്യനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക വികാരം രൂക്ഷമാകുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പ്രാരംഭംമുതല്‍ ജോസഫ് .എം പുതുശ്ശേരിക്കെതിരെ നിലപാടെടുത്ത രാജ്യസഭാ ഉപാദ്ധ്യനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിജെകുര്യനെതിരെ ബുത്ത് കമ്മറ്റിഭാരവാഹികളടക്കം രംഗത്ത് വന്നു.
പലയിടങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും മറ്റും ഒട്ടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തേണ്ട സ്ഥിതിയിലാണ്.സാക്ഷാല്‍ കെപിസി അദ്ധ്യക്ഷന്‍ വിഎം സുധീരനും മറ്റ് വലത് നേതാക്കളും ഇടപെട്ടിട്ടും അവസാനം നിമിഷം വരെ പ്രവര്ത്തകവികാരത്തിനൊപ്പം നിന്ന കുര്യന് കഴിഞ്ഞ ദിവസം കെ.എ്ം.മാണിയുമായി നട മറുകണ്ടം ചാടിയതില്‍ കടത്ത അമര്‍ഷമാണ് താഴേതട്ടുകളില് ഉള്ളത്.പുതുശ്ശേരിക്ക് അനുകൂലമായ തീരുമാനവുമായി പിജെ കുര്യന് രംഗത്ത് വന്നതോടെ പലയിടങ്ങളിലും അദ്ദേഹത്തിനെതിരെ നടത്താന്‍ പദ്ധതിയിട്ട പ്രകടനങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. പുതുശ്ശേരിയുടെ സ്ഥാര്‍ത്ഥിത്വത്തെ തുടക്കം മുതല്‍ ഏതിര്‍ത്ത പി.ജെ കുര്യന് ഒരു ഘട്ടത്തില്‍ പുതശ്ശേരിക്കെതിരെ പരസ്യ പ്രസ്ഥാവനയുമായി പോലും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുശ്ശേരി യു.ഡി.എഫിന് എതിരായി നിലപാട് സ്വീകരിച്ചത് മൂലമാണ് വിക്ടര്‍ ടി തോമസ് പരാജപ്പെട്ടതെന്നതായിരുന്നു പി.ജെ കുര്യന് ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ കാല് വരിരാഷ്ട്രീയം തിരിച്ചടിയാകുന്ന കേരളാ കോണ്‍ഗ്രസ് ഒരുതവണ കൂടി പരാചയപ്പെട്ടല് അതിന്റെ പാപഭാരം തലയില്‍നിന്ന് ഒഴിയാന്‍ കുര്യന് ഇറക്കിയ തന്ത്രമായും അവസാന നിമിഷത്തിലൂണ്ടായ ചുവടുമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നു.എന്നാല്‍ ്യൂഡിഎഫ് സ്വാധീന മേഖലകളില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: