തിരുവല്ല: കായംകുളംതിരുവല്ല സംസ്ഥാന പാതയില്‍ ഉണ്ടപ്ലാവ് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയില്‍ സാധനം വാങ്ങാനെത്തുന്ന കുടിയന്മാര് നാട്ടുകാര്‍ക്ക് ബാദ്ധ്യതയാകുന്നു.
രാവിലെ 10ന് മദ്യശാല തുറക്കുമ്പോള്‍ തുടങ്ങുന്ന ആള്‍തിരക്ക് രാത്രി 9മണിവരെ നീളും.സ്ഥാപനം അടക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള ബഹളവും സ്ഥിരം കാഴ്ചയാണ്. ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ തോന്നിയപടി പാര്‍ക്ക് ചെയ്യുന്നത് മൂലം സമീപത്തു പ്രവര്‍ത്തിക്കുന്ന കടകളില്‍ പോലും ആരും കയറാറില്ല. രണ്ട് കൊടുംവളവുകള്‍ സമീപത്ത് ഉള്ളത് കൊണ്ട് തന്നെ വലിയ സുരക്ഷാപ്രശ്നങ്ങളും ഇവിടെയുണ്ട്.പ്രദേശത്ത് മദ്യം വാങ്ങാനെത്തുന്നവര്‍ റോഡ് കയ്യടക്കുന്നതോടെ പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ള ഇരുചക്ര യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും സ്ഥിരമായിട്ടുണ്ട്.ഇതുമൂല മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കും അനുഭവപ്പെടുന്നു. സമീപത്തെ പെട്രോള്‍പമ്പിലേക്ക് വാഹനങ്ങള്‍ കയറി ഇറങ്ങുന്നതും ഈഭാഗത്തെ കുരുക്കിന് ആക്കം കൂട്ടുന്നു.വിദേശ മദ്യശാല ഉണ്ടാക്കുന്ന ദുരുതങ്ങളെ തുടര്‍ന്ന് സമീപത്തെ പുതിയ കടമുറികള്‍ പണി പൂര്‍ത്തിയായിട്ടും വാടകയ്ക്ക് എടക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്.മദ്യശാലക്ക് സമീപത്തുള്ള കുഴിപ്പള്ളി – മുട്ടുക്കുഴി റോഡില്‍ കൂടി നാട്ടുകാര്‍ക്ക് മൂക്ക് പൊത്താതെ നടന്നു പോകാന്‍ സാധിക്കില്ല, സ്ത്രീകളാണെങ്കില്‍ മൂക്കിനൊപ്പം കണ്ണും പൊത്തണം. കുപ്പി വാങ്ങാനെത്തുന്നവരുടെ മൂത്രപ്പുരയാണ് ഈ റോഡ്. സന്ധ്യയാകുമ്പോള്‍ ഈ റോഡില്‍ കൂടി നടന്നു പോലും പോകാ ന് സാധിക്കാത്ത വിധമാണ് വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സമീപവാസികളായ വീട്ടമ്മമാര്‍ നെടുമ്പം പഞ്ചായത്തിലെ ഗ്രാമസഭയില്‍ ഉന്നയിച്ചിരിക്കുകയാണ് ഈ വിഷയങ്ങള്‍. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടും ജീവന് പോലും ഭീഷണിയാകുന്ന മദ്യശാല അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: