വടശ്ശേരിക്കര: ബി ജെ പി ദേശീയാദ്ധ്യക്ഷന് അമിത് ഷാ പത്തനംതിട്ടയില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് എന്‍ ഡി എ പ്രവര്‍ത്തകര്‍. വീടുകള്‍ കയറി ലഖുലേഖകള്‍ വിതരണം ചെയ്തും, സമ്മേളനത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചും പ്രവര്‍ത്തകര്‍ സജീവമായി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് 1500 പ്രവര്‍ത്തകരോളം പങ്കെടുക്കുമെന്ന് ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ് സതീഷ് പറഞ്ഞു. 16 ബൂത്ത് കമ്മിറ്റികളിലും മാനേജുമെന്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ പഞ്ചായത്തില്‍ വന്‍ ലീഡു നേടികൊടുക്കണമെന്ന വാശിയിലാണ് ഓരോ പ്രവര്‍ത്തകരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: