മക്കിയാട് : വൃക്കദാനം മഹാദാനം എന്ന വാക്യം അന്വര്‍ത്ഥമാക്കി വയനാട് മക്കിയാട് സ്വദേശി ഏവര്‍ക്കും മാതൃകയായി. തൊണ്ടര്‍നാട് പഞ്ചായത്ത് മക്കിയാടിന് അടുത്ത കാഞ്ഞിരംകാട് പൂരിഞ്ഞിമലയില്‍ താമസിക്കുന്ന നെടുങ്കോട്ടയില്‍ സിജിമോന്(42) എന്ന കര്‍ഷക തൊഴിലാളിയാണ് സ്വന്തം ശരീരത്തിലെ വൃക്ക പരപ്രേരണയില്ലാതെ സ്വമേധയ മറ്റൊരു രോഗിക്ക് നല്കി മാതൃകയായത്. മക്കിയാടും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്ത് ഭാര്യയേയും പ്രായമായ പിതാവ് മത്തായി (80) ഉള്‍പ്പെടുന്ന കുടുംബത്തെയും പുലര്‍ത്തി വരുന്ന വെറും സാധാരണക്കാരനാണ്. ഈ മഹത്തായ കാര്യം നടത്തി ഏവരുടെയും സ്നേഹാദരങ്ങള്‍ നേടിയത്. താന്‍ മുന്‍പ് കാണുക പോലും ചെയ്യാതിരുന്ന കോട്ടയം സ്വദേശിനിയും ആടര കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി മായ (23) ക്കാണ് തന്റെ വൃക്കദാനം ചെയ്തത്. മക്കിയാട് പൂരിഞ്ഞിമലയില്‍ കേവലം 20 സെന്റ് സ്ഥലം മാത്രമുളള സിജിമോന് അകാലത്തില്‍ മരിച്ചു പോയ മകന്റെ ഓര്‍മ്മക്കു മുമ്പില്‍ നടത്തിയദാനമായിട്ടാണ് സിജിമോന് ഇതിനെ കണ്ടത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ മക്കളോടൊപ്പം ടി.വി കണ്ടു കൊണ്ടിരിക്കെ തന്നെവിട്ടു പിരിഞ്ഞ മകന് ആല്‍ബിന്റെ ചോദ്യമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറഞ്ഞു. ‘രണ്ട് വൃക്കകളും ഉളളയാള്‍ ജീവിച്ചിരിക്കും എന്ന് എന്താണുറപ്പ് ‘ എന്ന മകന്റെ ചോദ്യം മനസ്സില്‍ തട്ടി. ദ്വാരക ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആല്‍ബില്‍ സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത് തന്നില്‍ കടുത്ത മനോവിഷമം ഉണ്ടാക്കി എന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് ഏതെങ്കിലും വൃക്കരോഗികള്‍ക്ക് സഹായിക്കാന്‍ തീരുമാനിച്ചു. ഇതിനായി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭാരവാഹിയായ ഫാദര്‍ ഡേവിഡ് ചിറമ്മല്‍ നെ സമീപിച്ച് താന്‍ അവയവദാനത്തിന് തയ്യാറാണെന്ന് അറിയിച്ചു.
തുടര്‍ന്ന് കോട്ടയം ജില്ലയിലെ കീരിമുകുളയില് പരേതനായ പത്മനാഭന്റെ മകള്‍ മായ എന്ന രോഗിക്ക് വൃക്കദാനം ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് ഫെഡറേഷന്റെ ഓഫീസില്‍ നിന്ന് ചോദിച്ചു. രണ്ട് സഹോദരങ്ങളാണ് മായയ്ക്കുളളത്. മൂത്ത സഹോദരന് കിഡ്നി രോഗത്താല്‍ മുമ്പ് മരണപ്പെട്ടിട്ടുണ്ട്. ഇളയ സഹോദരനും ഇതേ രോഗം തന്നെയാണ്.
അമ്മ മായയോടൊപ്പമുണ്ട്. എറണാകുളത്തെ അമൃതാ മെഡിക്കല്‍ ട്രസ്റ്റിലെ നെഫ്രോളജി വിഭാഗത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി. 2016 മാര്‍ച്ച് 15ന് നെഫ്രോളജി വകുപ്പ് തലവന്‍ മാമന് എം ജോണിന്റെ നേതൃത്വത്തില്‍ ഡോ. സച്ചിന് ജോസഫ്, ഡോ. ലീല എന്നിവര്‍ സര്‍ജറി നടത്തി 23 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇപ്പോള്‍ വീട്ടില്‍ വിശ്രമിച്ച് വരികയാണ്. ഭാര്യ മിനി, മക്കള്‍ മെല്വിന് (സെമിനാരി വിദ്യാര്‍ത്ഥി), ഡോമിനിക്, പരേതനായ ആല്ബിന്, പിതാവ് മത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: