തൃശൂര്‍: ഡബിള്‍ഹോഴ്സ് മഞ്ഞിലാസിന്റെ ഉല്‍പ്പന്നശ്രേണിയില്‍ മള്‍ട്ടി- ഗ്രെയിന്‍ ഫ്ളേക്സ് കൂടി. ചോളം, ഗോതമ്പ്, റാഗി എന്നിവയില്‍ നിര്‍മിക്കപ്പെടുന്ന ഫ്ളേക്സ് എല്ലുകളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്ന അവശ്യപോഷകങ്ങളായ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ദിവസം മുഴുവന്‍ ഉണര്‍വ്വും ഊര്‍ജസ്വലതയോടെയും തുടരാന്‍ സഹായിക്കുമെന്ന് ഡബിള്‍ ഹോഴ്സ് ചെയര്മാന് സജീവ് മഞ്ഞില പറഞ്ഞു. നടി ശോഭന മള്‍ട്ടി ഗ്രെയിന്‍ ഫ്ളേക്സ് അവതരിപ്പിച്ചു. മഞ്ഞിലാസ് ഗ്രൂപ്പ് എംഡി വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, സുനില്‍ പി.കൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: