പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് ഇന്നലെ ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആളുകളെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പ്രചരണ പരിപാടി ആരംഭിച്ചത്. വ്യാപാര ശാലകളിലും മറ്റ് സ്ഥാപനങ്ങളിലും എം.ടി.രമേശിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് വയല്‍വാണിഭ നഗരിയിലെത്തി വോട്ടുംതേടി. പിന്നീട് മഞ്ഞനിക്കര ദയറായിലെത്തി വൈദികരുടെ അനുഗ്രഹം തേടിയ രമേശ് ചീക്കനാലിലെ ആശ്വാസ ഭവനത്തിലെ അന്തേവാസികളേയും സന്ദര്‍ശിച്ചു.
എക്സ് സര്‍വ്വീസ് ലീഗ് ഓമല്ലൂര്‍ യൂണിറ്റ് പ്രസിഡന്റും മുള്ളനിക്കാട് ചെറുകരക്കാവ് ട്രസ്റ്റ് സെക്രട്ടറിയുമായ ബാലകൃഷ്ണന്‍നായര്‍, റിട്ട. പ്രൊഫ. തോമസ് വിളവിനാല്‍, ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും വിരമിച്ച വര്‍ഗ്ഗീസ് വല്യവീട്, എസ്എന്‍ഡിപിയോഗം ഓമല്ലൂര്‍ ശാഖാപ്രസിഡന്റും റിട്ട. തഹസീല്‍ദാറുമായ ചിറ്റാര്‍ മോഹനന് തുടങ്ങിയവരേയും സന്ദര്‍ശിച്ചു. ഓമല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരേയും എം.ടി.രമേശ് നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹ് എന്‍.വേണു, താലൂക്ക് സഹ കാര്യവാഹ് മനുമോഹന്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്, ശാരദാകുമാരി, ലക്ഷ്മി മനോജ്, ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയംഗം പ്രസാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വേണുഗോപാല്‍, സെക്രട്ടറി എന്‍.ഡി.രവി, രവീന്ദ്രവര്‍മ്മ അംബാനിലയം, കൃഷ്ണന്‍നായര്‍, ശിവപ്രസാദ്, പ്രതാപചന്ദ്രന്‍നായര്‍, ബിനോയ്, ശ്രീജിത്ത്, പ്രസന്നകുമാര്‍, രത്നമ്മ കലേശന്, വിജയചന്ദ്രന്‍നായര്‍, അഖില്‍ പന്ന്യാലി, വിശ്വനാഥന് നായര്‍, സി.കെ.രവീന്ദ്രന്‍നായര്‍, ഷാജി തുടങ്ങിയവര്‍ നേതത്വം നല്കി.
കോന്നി നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ഡി.അശോക് കുമാര്‍ കോന്നി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ചൈനാജംഗ്ഷന്, നാരായണപുരം ചന്ത, സെന്‍ട്രല്‍ ജംഗ്ഷന്, ടാക്സി സ്റ്റാന്റ്, ബസ് സ്റ്റാന്റ്, വ്യാപാര സ്ഥാപനങ്ങള്‍, ചെങ്ങറ, പയ്യനാമണ്‍, മുരിങ്ങമംഗലം, ചിറ്റൂര്‍, അട്ടച്ചാക്കല്‍, കിഴക്കുപുറം, മങ്ങാരം എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. നേതാക്കളായ പ്രസന്നന് അമ്പലപ്പാട്ട്, സുരേഷ് കാവുങ്കല്‍, അനില്‍ ചെങ്ങറ, രതീഷ്മാരൂര്പാലം, അജിത്ത് കോന്നി, ജനാര്‍ദ്ദനന്‍നായര്‍, ഉണ്ണിനാദം, വത്സലകുമാരി, ആശാ ഹരികുമാര്‍, നിതീഷ് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: