കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി.അശോക് കുമാര്‍ ഏനാദിമംഗലം പഞ്ചായത്തില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കുന്നിട കോളനി, കണ്ണങ്കര കോളനി , കുറുമ്പക്കര, ചാങ്കൂര്‍, ഇളമണ്ണൂര്‍, പൂതങ്കര, മങ്ങാട്, ചായലോട്, മാരൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന്, പൂതങ്കര അടപ്പുപാറ കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.സതികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്.രഞ്ജിത്ത്, പ്രജീഷ്, ബിജെപി നേതാക്കളായ രഞ്ജീത്ത് കുമാര്‍, അനില്‍ സി.കെ.ബൊക്കാറോ, പ്രജിത്ത്, എജെ.ജയചന്ദ്രന്, ആര്.സതീഷ്, സജിത്ത്, മനു, അഖില്‍ മോഹന്‍, ശശിധരന്‍നായര്‍, അജയകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
അഡ്വ.ഡി.അശോക് കുമാര്‍ ഇന്ന് കോന്നി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബയോഗങ്ങളും സംഘടിപ്പിക്കും.
കോന്നിയില്‍ നടന്ന എന്‍ഡിഎ നേതൃയോഗത്തില്‍ 10ന് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അമിത്ഷാ പങ്കെടുക്കുന്ന എല്‍ഡിഎ പ്രഖ്യാപന സമ്മേളനത്തില്‍ കോന്നി നിയോജകമണ്ഡത്തില്‍ നിന്ന് 25000 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. 15 ന് എല്ലാ പഞ്ചായത്തിലും എല്‍ഡിഎ നേതൃയോഗങ്ങള്‍ കൂടുവാനും 17 ന് എന്‍ഡിഎ നിയോജകമണ്ഡലം കണ്വന്ഷന് നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍, ജില്ലാ സംയോജകന്‍ എന്‍.ജി.രവീന്ദ്രന്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.നന്ദകുമാര്‍, പി.വി.ബോസ്, ടി.പി.സുന്ദരേശന് ലോക് ജനശക്തിപാര്‍ട്ടി നേതാക്കന്മാരായ അഡ്വ.രാധാകൃഷ്ണന്, മനോഹരന്, .ബിജെപി മണ്ഡലം സംയോജകന്‍ സി.കെ.സുരേഷ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.പി.അനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: