പുത്തനത്താണി: ഒരു കുടുംബത്തിലെ 10, ആറ് വീതം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്നതാണിയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കനെ കല്പകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൈല്‍ഡ് ലൈന്‍ ടീം നടത്തിയ കൗണ്‍സിലിങിലും അന്വേഷണത്തിലും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വളാഞ്ചേരി സിഐയെ വിവരം അറിയിക്കുകയും പ്രതിയെ കല്പകഞ്ചേരി എസ്ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടികളെ പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം എം. മണികണ്ഠന് മുമ്പാകെ ഹാജരാക്കുകയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: