തൃശൂര്‍: കല്യാണ്‍ സില്‍ക്സ് റീട്ടെയില്‍ ടെക്സ്റ്റയില്‍ ലോകത്ത് ഫാഷന്റെ പൂക്കാലമൊരുക്കുന്നു. സ്റ്റാര്‍സ് കളക്ഷന്‍സ് എന്ന പേരില്‍ ഹൈ ഫാഷന്‍- ലോ പ്രൈസ് ശ്രേണികളുടെ പുതിയ എഡിഷനുകളാണ് ലഭ്യമാക്കുന്നത്. 250 രൂപ മുതല്‍ 2500 രൂപ വരെ വില.
നാല് വിഭാഗങ്ങളിലാണ് സ്റ്റാര്‍സ് കളക്ഷന്‍സിന്റെ ശ്രേണികള്‍, സ്ത്രീകള്‍ക്കായി സാരികള്‍, കുര്‍ത്തീസ്, ചുരിദാര്‍, എത്നിക്ക് വെയര്‍, ഓഫീസ് വെയര്‍, സെമി കാഷ്വല്‍സ്, എത്നിക്ക് കോംമ്പോസ് എന്നിവയാണ്.
പുരുഷന്മാര്ക്കായി കാഷ്വല്‍സ്, സെമികാഷ്വല്സ്, ഫോര്‍മല്‍സ്, വര്‍ക്ക് വെയര്‍, വെസ്റ്റേണ്‍ വെയര്‍, പാര്‍ട്ടി വെയര്‍, ലൈറ്റ് വെയര്‍ എന്നിവയുടെ 2016-ലെ ഏറ്റവും പുതിയ കളക്ഷനുകള്‍ സ്റ്റാര്‍സ് കളക്ഷന്‍സിലൂടെ കല്യാണ്‍ സില്‍ക്സ് ലഭ്യമാക്കും. യുവതീയുവാക്കള്‍ക്കായി ജീന്‍സ്, ടോപ്സ്, ഔട്ട്ഡോര്‍ വെയര്‍, പാര്‍ട്ടിവെയര്‍, നൈറ്റ്വെയര്‍, ഡെനിംസ് എന്നിവ കിട്ടും.
സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റുകളിലാണ് സ്റ്റാര്‍സ് കളക്ഷന്‍സിന്റെ പട്ട് ഇതര ശ്രേണികള്‍ നിര്‍മ്മിക്കുന്നതെന്ന് കല്യാണ്‍ സില്‍ക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
യുവത്വത്തിന് ഊന്നല്‍ നല്‍കിയാണ് സ്റ്റാര്‍സ് കളക്ഷന്‍സിന്റെ ശ്രേണികളില്‍ മിക്കവയും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. സ്റ്റാര്‍സ് കളക്ഷന്‍സിന്റെ 2016-ലെ എഡിഷന് താമസിയാതെ തന്നെ കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിന് പുറത്തുള്ള ഷോറൂമുകളിലും അന്താരാഷ്ട്ര വിപണന കേന്ദ്രങ്ങളിലും ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: