മനാമ: ലുലുവിന്റെ 124-മത് ഹൈപ്പര്‍ മാര്‍ക്കറ്റ് ബഹ്റൈന്‍ ന്യൂ സിഞ്ചിലെ ഗലേറിയ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹ്റൈനിലെ ലുലുവിന്റെ ആറാമത് ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.
പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബഹ്റൈന്‍ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ നിര്‍വഹിച്ചു.
ചടങ്ങില്‍ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സായിദ് അല്‍ സയാനി, തൊഴില്‍മന്ത്രി ജമീല്‍ ഹുമൈദന്‍, ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ മാര്ട്ടിന്, അമേരിക്കന്‍ അംബാസഡര്‍ വില്യം റോയ്ബക്ക്, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, സി.ഇ.ഒ സൈഫി രൂപ് വാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി. ബഹ്റൈന്‍ റീജ്യണല്‍ ഡയറക്ടര്‍ ജുസര്‍ രൂപ് വാല, പ്രമുഖ വ്യവസായി മുഹമ്മദ് ദാദാഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
2017 അവസാനത്തോടെ ബഹ്റൈിനിലെ സാദ്, ബുസൈദി എന്നിവിടങ്ങളിലും പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു. ബഹ്റൈനിലെ വ്യവസായ സൗഹാര്‍ദ അന്തരീക്ഷമാണ് കൂടുതല്‍ നിക്ഷേപമിറക്കുനുള്ള പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. 1200-ഓളം ബഹ്റൈന്‍ സ്വദേശികള്‍ ലുലുവിന്റെ വിവിധ ശാഖകളില്‍ ജോലി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: