മല്ലപ്പള്ളി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആര്‍ഷസംസ്കാരം ഇന്ന് നിലനില്ക്കാന് കാരണം ആത്മീയതയില്‍ പടുത്തുയര്‍ത്തിയ അടിസ്ഥാനം ഉള്ളത് കൊണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്.
ഇവിടെ ഭൗതികതക്ക് അപ്പുറമുള്ള അനുഭൂതിയാണ് ആത്മീയത. നിരവധി ശക്തികള്‍ ഈ സംസ്കാരത്തെ തച്ചുറക്കാന് ശ്രമിച്ചിട്ടും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞത് ഈ ആ ത്മീയ ഊര്‍ജ്ജശ്രോതസ് ഉള്ളത് കൊണ്ടാണെന്നും. മനസിനുള്ളില്‍ ഇച്ഛാശക്തി യും തലച്ചോറില്‍ ജ്ഞാന ശക്തിയും ശരീര അവയവങ്ങളില്‍ ക്രിയാശക്തിയും സമ്മേളിക്കുമ്പോഴാണ് പൂര്‍ണത കൈവരുന്നത് ഇതിന് നിരന്തര സാധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മല്ലപ്പള്ളി പമ്പഴ മണപ്പുറത്ത് നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനിക്കാട് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ ശ്രീധരന് പിള്ള അദ്ധ്യക്ഷത വഹിച്ചു.എസ്.കെ ആചാരി സ്വാഗതവും അരുണ്‍കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: