കൊച്ചി: മുടിയഴക് എന്ന പേരില്‍ ഡോ. അക്ഷയ് ബത്ര എഴുതിയ പുസ്തകത്തിന്റെ മലയാളം പതിപ്പ് പുറത്തിറക്കി. മുടിയുടെയും തലയോട്ടിയുടെയും കാര്യത്തില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ട്രൈക്കോളജിസ്റ്റും ട്രൈക്കോളജിക്കല് സൊസൈറ്റി ഓഫ് ലണ്ടന്റെ അംഗവും ഡോ. ബത്രാസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എംഡിയും വൈസ് ചെയര്‍മാനുമാണ് ഡോ. ബത്ര. ഡിസി ബുക്സാണ് പരിഭാഷയും പ്രസാധനവും വിതരണം നിര്‍വഹിക്കുന്നത്.
മലയാളത്തിനു പുറമേ ഗുജറാത്തിയിലും ഇംഗ്ലീഷിലും ഈ പുസ്തകം ലഭ്യമാണ്. പുസ്തക പ്രസാധനത്തോട് അനുബന്ധിച്ച് ഏപ്രില്‍ 30 വരെ ഡോ. ബത്രാസ് ക്ലിനിക്കില്‍ സൗജന്യ ഹെയര്‍ കണ്‍സള്‍ട്ടേഷനും കംപ്യൂട്ടറൈസ്ഡ് ഹെയര്‍ ടെസ്റ്റും നടത്തുന്നുണ്ട്. കൊച്ചിയില്‍ രണ്ട് ക്ലിനിക്കുകളാണുള്ളത്. വിവരങ്ങള്‍ക്ക് +91 9167791677, വെബ്സൈറ്റ് : വേേു://ംംം.റൃയമൃേമ.െരീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: