കരണി : വരദൂര്‍ ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവം ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കും. ഒന്നിന് രാവിലെ ആറുമണിക്ക് ഗണപതിഹോമം. തുടര്‍ന്ന് കൊടിയേറ്റം, 10 മണിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അനന്തകൃഷ്ണ ഗൗഡറെ ആദരിക്കല്‍, 10.30ന് മനമോഹന മാരാറിന്റെ നേതൃത്വത്തില്‍ അക്ഷരശ്ലോക സദസ്, ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം, തുടര്‍ന്ന് തായമ്പക, ആറുമണിക്ക് ദീപാരാധന, ഏഴിന് മാവിളക്ക്, അഗ്നിച്ചട്ടി കാവടി താലപ്പൊലി, അമ്മന്‍കുടം എന്നിവയുടെ അകമ്പടിയോടെ കരകം എഴുന്നെള്ളിപ്പ്, ഘോഷയാത്ര, തുടര്‍ന്ന് രാത്രി 10 മണിക്ക് നൃത്ത നൃത്ത്യങ്ങള്ക്ക് ശേഷം കേരള സംഗീത നാടക അവാര്‍ഡ് ജേതാവ് റെജി ഗോപിനാഥ് നയിക്കുന്ന വയലിന് സോളോ, രണ്ടിന് രാവിലെ 6.30ന് കനലാട്ടം, 10 മണിക്ക് കലാമണ്ഡലം അനൂപും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് തുടര്‍ന്ന് ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം, തായമ്പക, വൈകിട്ട് നാലുമണിക്ക് ഗുരുസി, ഏഴിന് കരകം ഒഴുക്കല്‍. മൂന്നിന് രാവിലെ 10 മണിക്ക് പഞ്ചാമൃത പൂജ തുടര്‍ന്ന് കൊടിയിറക്കലോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: