കൊച്ചി: യുവാക്കള്‍ക്കായി മാരുതി പുറത്തിറക്കിയ ആദ്യ കോംപാക്ട് എസ്യുവി വിറ്റാര ബ്രസ കൊച്ചിയില്‍ അവതരിപ്പിച്ചു.ആഡംബരവും ടഫ് ലുക്കും സമ്മേളിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ ഡിസൈനിങ്. വിശാലമായ ക്യാബിന് സ്പെയ്സും ലെഗ് സ്പെയ്സും കിട്ടും.
മികവുറ്റ സുരക്ഷാ ക്രമീകരണങ്ങളും ബ്രസയിലുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് ടെണ്സണേഴ്സ്, ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയെല്ലാം ബ്രസയിലുണ്ട്.
1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എഞ്ചിന്, 1.3 ലിറ്റര്‍ 90 പിഎസ് എസ്, വിഎച്ച് എസ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന് എന്നിങ്ങനെ ബ്രസ ലഭ്യമാണ്.
26 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം. മാരുതി സുസുക്കിയുടെ ഡീലര്‍മാരായ മാമംഗലം പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ് ആണ് കൊച്ചിയില്‍ വിറ്റാര അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: